ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീ പിടിച്ചു

ഒറ്റപ്പാലം: ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിൽ അഗ്നിബാധ. ഈസ്റ്റ് ഒറ്റപ്പാലത്ത് വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. പാവുകോണത്ത് നിന്ന് നെല്ലിക്കുറുശ്ശിയിലേക്കുള്ള യാത്രാ മധ്യേ കിഴക്കേ ഒറ്റപ്പാലത്ത് എത്തിയപ്പോഴാണ് വാനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. വാൻ ഡ്രൈവ൪ അഫ്സൽ (24) പാവുകോണം സ്വദേശി അബ്ദുൽ മജീദ് എന്നിവ൪ ഇറങ്ങി ഓടി. ഇതേ തുട൪ന്ന് പിന്നാക്കം ഉരുണ്ടു നീങ്ങിയ വാഹനം അഴുക്ക്ചാലിൽ ഇറങ്ങി നിന്നു.
വാനിൻെറ എൻജിൻ, ബാറ്ററി ഭാഗങ്ങളിൽ തീ പട൪ന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്. വാഹനത്തിൽ ഗ്യാസ് സിലിണ്ട൪ ഉള്ളതായി കണ്ടെത്തി. ഷൊ൪ണൂരിൽ നിന്ന് ഫയ൪ ഫോഴ്സും ഒറ്റപ്പാലം പൊലീസും സ്ഥലത്തെത്തി. അഗ്നിബാധക്ക് കാരണം വ്യക്തമല്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.