മലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവ കാലത്ത് ദീ൪ഘദൂര ട്രെയിനുകൾക്ക് ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം. ചമ്രവട്ടം റെഗുലേറ്റ൪ കം ബ്രിഡ്ജ് യാഥാ൪ഥ്യമായതിനാൽ തിരൂ൪ റയിൽവേ സ്റ്റേഷനിൽ നിന്ന് ബസിൽ മുമ്പത്തേക്കാൾ എളുപ്പം മലപ്പുറത്തെത്താനാവും.
ബംഗളൂരു-ജമ്മു നവയുഗ് എക്സ്പ്രസ്, നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, ഹാപ്പ-തിരുനെൽവേലി സൂപ്പ൪ എക്സ്പ്രസ്, അമൃത്സ൪-കൊച്ചുവേളി സൂപ്പ൪ എക്സ്പ്രസ്, ഡെറാഡൂൺ-കൊച്ചുവേളി സൂപ്പ൪ എക്സ്പ്രസ് എന്നിവക്കാണ് നിലവിൽ തിരൂരിൽ സ്റ്റോപ്പില്ലാത്തത്. ഇതിൽ ഹാപ്പ-തിരുനെൽവേലി സൂപ്പ൪ എക്സ്പ്രസ് ആഴ്ചയിൽ രണ്ടുതവണയും ശേഷിച്ചവ ആഴ്ചയിൽ ഒരുതവണയുമാണ് തിരൂ൪വഴി കടന്നുപോകുന്നത്.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച് ഈയിടെ ഓടിത്തുടങ്ങിയ ബിക്കാനീ൪-കോയമ്പത്തൂ൪ എ.സി സൂപ്പ൪ എക്സ്പ്രസിനും തിരൂരിൽ സ്റ്റോപ്പില്ല. ഇനി സ൪വീസ് തുടങ്ങാനുള്ള ദാദ൪-തിരുനെൽവേലി എക്സ്പ്രസിൻെറ (കോയമ്പത്തൂ൪ വഴി) ഷെഡ്യൂളിലും മലപ്പുറത്ത് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
ഇത്രയും ട്രെയിനുകൾക്ക് സംസ്ഥാന സ്കൂൾ കലോത്സവ കാലത്ത് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന പക്ഷം തെക്ക്, വടക്ക് ജില്ലകളിൽ നിന്നെത്തുന്ന മത്സരാ൪ഥികളുടെ യാത്രാദുരിതത്തിന് ഒരുപരിധിവരെ അറുതിവരുത്താനാവുമെന്നാണ് വിലയിരുത്തൽ. നിലവിലെ സ്ഥിതി തുടരുന്ന പക്ഷം ഈ വണ്ടികളിലെത്തുന്ന മത്സരാ൪ഥികളും കൂടെയുള്ളവരും ഷൊ൪ണൂരിലോ കോഴിക്കോടോ ഇറങ്ങി ബസ് മാ൪ഗം മലപ്പുറത്തെത്തേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.