മര്‍ദനമേറ്റ എസ്.ഐയെ പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ പുറത്താക്കി

കാഞ്ഞങ്ങാട്: അനാശാസ്യമാരോപിച്ച് നീലേശ്വരം കൊട്രച്ചാലിൽ   നാട്ടുകാ൪ മ൪ദിച്ച രാജപുരം എസ്.ഐ ഇ. രവീന്ദ്രനെ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ കാസ൪കോട് ജില്ലാ കമ്മിറ്റി അംഗത്വത്തിൽനിന്ന് പുറത്താക്കി. വ്യാഴാഴ്ച കാസ൪കോട് എ.ആ൪ ക്യാമ്പിൽ ചേ൪ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ ഇ. രവീന്ദ്രനെ സംസ്ഥാന കമ്മിറ്റിയിൽനിന്നും നീക്കാൻ ആവശ്യപ്പെടാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
അസോസിയേഷൻ  ജില്ലാ പ്രസിഡൻറും കുമ്പള സി.ഐയുമായ ടി.പി. രഞ്ജിത് യോഗത്തിൽ പങ്കെടുത്തില്ല. ജില്ലാ സെക്രട്ടറി കെ. സുകുമാരൻ ഉൾപ്പെടെ 30ലേറെ ജില്ലാ കമ്മിറ്റിയംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ രവീന്ദ്രനെതിരായ നടപടിക്ക് ഐകകണ്ഠ്യേന തീരുമാനമെടുക്കുകയായിരുന്നു.
500ഓളം പേ൪ക്കെതിരെയാണ് എസ്.ഐയെ ആക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് നീലേശ്വരം പൊലീസ് കേസെടുത്തത്. പുല്ലൂ൪ സ്വദേശി പ്രദീപനാണ് എസ്.ഐയെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.