കണ്ണൂ൪: ബല്ലാ൪ഡ് റോഡിലെ ഓവുചാലിലേക്ക് വീണ്ടും കക്കൂസ് മാലിന്യം ഒഴുക്കുന്നതായി പരാതി. രാത്രി 10 മണിക്ക് ശേഷമാണ് നഗരത്തിലെ ചില ലോഡ്ജുകളിൽനിന്നും ഹോട്ടലുകളിൽനിന്നുമുള്ള മാലിന്യം ഓവുചാലിലേക്ക് തുറന്നുവിടുന്നത്. പുതുതായി നി൪മിച്ച ഓവുചാൽ പൂ൪ണമായി സ്ളാബിട്ട് മൂടാത്തതിനാൽ ദു൪ഗന്ധം കാരണം വഴിനടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറഞ്ഞു. മാസങ്ങളായി നടക്കുന്ന ഓവുചാൽ നി൪മാണം പൂ൪ത്തിയാവാത്തതിനാൽ മാലിന്യം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. ബാങ്ക് റോഡിലെയും ഫോ൪ട്ട് റോഡിലെയും ചില സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യമാണ് ഇവിടേക്കൊഴുകുന്നത്. നേരത്തെ കക്കൂസ് മാലിന്യം ഓവുചാൽ കവിഞ്ഞൊഴുകിയതിനെതുട൪ന്ന് നഗരസഭാധികൃത൪ ക൪ശന നിലപാടെടുത്തതോടെ മാലിന്യം ഒഴുക്കുന്നത് നി൪ത്തിയിരുന്നു. അധികൃത൪ പരിശോധന നടത്തുകയും ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ക൪ശന നി൪ദേശം നൽകുകയും ചെയ്തിരുന്നു. മാസങ്ങൾക്കു ശേഷം വീണ്ടും മലിനജലമൊഴുക്കിയത് വ്യാപാരികൾ ഉൾപ്പെടെയുള്ളവ൪ക്ക് ദുരിതമായി. നഗരസഭാ ആരോഗ്യ വിഭാഗം അധികൃത൪ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.