ഗര്‍ഭപാത്രത്തില്‍നിന്ന് നാലു കിലോ ഭാരമുള്ള മുഴകള്‍ നീക്കി

ഫറോക്ക്: യുവതിയുടെ ഗ൪ഭപാത്രത്തിൽനിന്ന് നാലു കിലോ ഗ്രാം ഭാരമുള്ള മുഴകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രിയിൽ വ്യാഴാഴ്ചയാണ് വീട്ടമ്മയുടെ ഗ൪ഭപാത്രത്തിൽനിന്ന് ഓരോ കിലോ തൂക്കംവരുന്ന മുഴകളും ചെറിയവയും നീക്കം ചെയ്തത്. പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയെ വിദഗ്ധ പരിശോധന നടത്തിയതിനെ തുട൪ന്നാണ് അപകടകരമാംവിധം വളരുന്ന മുഴകൾ കണ്ടെത്തിയത്.
ഇത്തരത്തിൽ അപൂ൪വമാണെന്ന് ഡോക്ട൪മാ൪ പറഞ്ഞു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വിഭാഗം ഡോക്ട൪മാരായ സ്നേഹപ്രഭ, സുലോചന എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. യുവതി സുഖം പ്രാപിച്ചുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.