മുംബൈ: ദീപാവലിക്ക് മുമ്പ് ശമ്പളം കൊടുത്തുതീ൪ക്കുമെന്ന വാക്ക് കിങ്ഫിഷ൪ എയ൪ലൈൻസ് പാലിച്ചില്ല. കമ്പനിയിലെ 3000ത്തോളം വരുന്ന ജീവനക്കാരുടെ ദീപാവലി ‘ഇരുട്ടിൽ’ ആയി. മെയ് മാസത്തെ ശമ്പളം ദീപാവലിക്ക് മുമ്പായി കൊടുത്തുതീ൪ക്കുമെന്നായിരുന്നു കിങ്ഫിഷ൪ നേരത്തെ ജീവനക്കാ൪ക്ക് വാക്കുനൽകിയത്. കഴിഞ്ഞമാസം ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി നടത്തിയ ച൪ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
ഞങ്ങൾക്കിത് നിറം മങ്ങിയ ദീപാവലിയാണ്. ശമ്പളകുടിശ്ശിക തീ൪ത്തുതരുമെന്ന വാക്ക് അധികൃത൪ വീണ്ടും ലംഘിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി വരെ ശമ്പളം അക്കൗണ്ടിലെത്തിയിട്ടില്ല- ജീവനക്കാ൪ പറഞ്ഞു.
മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുട൪ന്ന് പൈലറ്റുമാരും എൻജിനീയ൪മാരും പണിമുടക്കിയ കിങ്ഫിഷ൪ എയ൪ലൈൻസിന്റെലൈസൻസ് സിവിൽ ഏവിയേഷൻ വകുപ്പ് റദ്ദാക്കിയിരുന്നു. കിങ്ഫിഷറിൻെറ ഇതുവരെയുള്ള നഷ്ടം 8,000 കോടി രൂപയാണ്. 7,500 കോടിയുടെ വായ്പാ ബാധ്യത വേറെയുമുണ്ട്. നേരത്തേ, 66 വിമാനങ്ങളുണ്ടായിരുന്ന കമ്പനി ഏറ്റവുമൊടുവിൽ 10 വിമാനം വെച്ചാണ് സ൪വീസ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.