വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ട്യൂഷന്‍ മാസ്റ്റര്‍ റിമാന്‍ഡില്‍

കഴക്കൂട്ടം: വിവാഹ വാഗ്ദാനം നൽകി പ്ളസ് വൺ വിദ്യാ൪ഥിനിയായ 15 കാരിയെ പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റ൪ റിമാൻഡിലായി. കഴക്കൂട്ടം പുല്ലാന്നിവിള ഇന്ദിരാജിനഗ൪ ഷിബുഭവനിൽ ഷിബു (31) വാണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിൽ ട്യൂഷനെടുക്കാനെത്തിയിരുന്ന യുവാവ് വിദ്യാ൪ഥിനിയുമായി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകുകയായിരുന്നു. രണ്ട് ദിവസിം മുമ്പ് പെൺകുട്ടിയെ കാണാതായിരുന്നു. രക്ഷാക൪ത്താക്കൾ കഴക്കൂട്ടം സി.ഐക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. ഇതിനെതുട൪ന്നാണ് പീഡനവിവരം അറിയുന്നത്. കഴക്കൂട്ടം സി.ഐ ബിനുകുമാറിൻെറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.