കോഴഞ്ചേരി: നീ൪ത്തട വികസനപദ്ധതിയുടെ മറവിൽ പാടം നികത്തുന്നതായി പരാതി. ചെറുകോൽ പഞ്ചായത്തിലെ കുഴിമണ്ണിൽപ്പടി നീ൪ത്തട വികസന പദ്ധതിയുടെ മറവിലാണ് നിലംനികത്ത്. പറമ്പും പാടവും തമ്മിൽ വേ൪തിരിക്കുന്ന തോട് ആഴത്തിൽ കുഴിച്ച് മണ്ണെടുത്ത് പാടം നികത്തുന്നതുമൂലം കിണറുകളിൽ വെള്ളം കുറയുന്ന തായി നാട്ടുകാ൪ പരാതിപ്പെടുന്നു. പാടം നികത്തിനെതിരെ പ്രദേശ വാസികൾ കലക്ട൪ക്ക് പരാതി നൽകി.
പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായാണ് കുഴിമണ്ണിൽപ്പടി നീ൪ത്തട വികസന പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രദേശത്ത് പി.ഐ.പി കനാലിനോട് ചേ൪ന്നുള്ള തണ്ണീ൪ത്തടമാണ് ജെ.സി.ബി ഉപയോഗിച്ച് ആഴ്ച്ചകളായി ആഴം കൂട്ടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തില്ലായിരുന്നുവെങ്കിൽ കിണറുകൾ പൂ൪ണമായി വറ്റുമായിരുന്നു. പ്രദേശത്ത് പാടങ്ങൾ നാമമാത്ര തുകക്ക് വിലയ്ക്കുവാങ്ങിയ ഭൂമാഫിയ തോട്ടിലെ മണ്ണുകൂടി ഉപയോഗിച്ച് പാടം നികത്താനാണ് ശ്രമിക്കുന്നതെന്ന് നാട്ടുകാ൪ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.