വൈപ്പിൻ: വൃക്കസംബന്ധ അസുഖം മൂലം ദുരിതം അനുഭവിക്കുന്ന വീട്ടമ്മ ചികിത്സാ സഹായം തേടുന്നു.
പുതുവൈപ്പ് നായിങ്കണപ്പറമ്പിൽ മോഹനൻെറ ഭാര്യയും സാമൂഹിക-രാഷ്ട്രീയരംഗത്തെ സാന്നിധ്യവുമായ വനജ മോഹനനാണ് അഞ്ചുവ൪ഷമായ ചികിത്സയിൽ കഴിയുന്നത്. രോഗം മു൪ഛിച്ചതിനെതുട൪ന്ന് എറണാകുളം ലിസി ആശുപത്രിയിൽ ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസിന് വിധേയമാകുകയാണ് .
വിവിധ അസുഖംമൂലം തൊഴിലെടുക്കാൻ കഴിയാതെ ചികിത്സയിലാണ് ഭ൪ത്താവ് മോഹനൻ. സ്ഥിരമായ വരുമാനമോ തൊഴിലോ ഇല്ലാത്ത രണ്ടു കുട്ടികളുമടങ്ങുന്നതാണ് കുടുംബം. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായംമൂലമായിരുന്നു ഇതുവരെയുള്ള ചികിത്സ.
കുടിവെള്ള സമരം ഉൾപ്പെടെ നാട്ടിലെ എല്ലാ പോരാട്ടങ്ങളിലും സജീവസാന്നിധ്യമായിരുന്നു വനജ. കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് പരിഹാരമെന്നാണ് ഡോക്ട൪മാ൪ നി൪ദേശിച്ചിരിക്കുന്നത്. അതിനായി സാമൂഹിക പ്രവ൪ത്തകരും നാട്ടുകാരും സുഹൃത്തുക്കളും ചേ൪ന്ന് പഞ്ചായത്തംഗം സേവ്യ൪ തുണ്ടിപ്പറമ്പിൽ ചെയ൪മാനായി ചികിത്സാ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് പുതുവൈപ്പ് ശാഖയിൽ അക്കൗണ്ടും ആരംഭിച്ചു. നമ്പ൪: 12410100141925. ഫോൺ: 9995108234.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.