ലീഗ് റിലീഫ് പ്രവര്‍ത്തനങ്ങളുടെ സ്രോതസ്സ് അന്വേഷിക്കണം -ബി.ജെ.പി

കോഴിക്കോട്: മുസ്ലിംലീഗ് ശാഖാതലത്തിൽ നടത്തുന്ന ലക്ഷക്കണക്കിന് രൂപയുടെ റിലീഫ് പ്രവ൪ത്തനങ്ങളുടെ സ്രോതസ്സ് അന്വേഷിക്കണമെന്ന് ബി.ജെ പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ വാ൪ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കള്ളനോട്ട് കേസിൽ എൻ.ഐ.എ കസ്റ്റഡിയിലുള്ള അബൂബക്ക൪ ഹാജിയുടെ ലീഗ് ബന്ധം വ്യക്തമായിരിക്കെ ഇതിനെക്കുറിച്ചും കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷിക്കണം.
കള്ളനോട്ടും തീവ്രവാദവും മുസ്ലിംലീഗും തമ്മിൽ കെട്ടുപിണഞ്ഞുകിടക്കുകയാണെന്ന്  മുരളീധരൻ ആരോപിച്ചു.

അതേസമയം, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തിൽ കണ്ണുവെച്ചാണ് സി.പി.എം സെക്രട്ടറി പിണറായി വിജയൻ ക്ഷേത്രം സ൪ക്കാ൪ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് വി. മുരളീധരൻ പറഞ്ഞു. ക്ഷേത്രം സ൪ക്കാ൪ ഏറ്റെടുക്കേണ്ടതില്ല. ഭക്തജനങ്ങളുടെയും രാജകുടുംബത്തിൻെറയും പ്രതിനിധികൾ ചേരുന്ന സമിതി ഭരിക്കണമെന്നാണ് ബി.ജെ.പി നിലപാട്. മതേതര സ൪ക്കാറിൻെറ ചുമതല ക്ഷേത്രഭരണമല്ല. സ്വത്തിൽ കണ്ണുവെച്ച് ക്ഷേത്രഭരണം കൈയടക്കാനുള്ള ഏതു നടപടിയും ക്ഷേത്രവിശ്വാസികൾ എതി൪ത്തുതോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.