ധാക്ക: താങ്ങാവുന്നതിലേറെ ആളുകളെ കയറ്റി മലേഷ്യയിലേക്ക് പോയ ബോട്ട് ബംഗാൾ ഉൾക്കടലിൽ മുങ്ങി 54 പേരെ കാണാതായി. 56 പേരെ രക്ഷപ്പെടുത്തി. മ്യാൻമറിൽ നിന്ന് കയറിയ റോഹിങ്ക്യ അ ഭയാ൪ഥികളും ബംഗ്ളാദേശികളും അടക്കം 110 പേരാണ് ബോട്ടിലുണ്ടായിരുന്നത്. എട്ടു ദിവസത്തിനിടെ മേഖലയിൽ ഉണ്ടാവുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. ജോലി ആവശ്യാ൪ഥം മലേഷ്യയിലേക്ക് പോവുകയായിരുന്നു തങ്ങളെന്ന് രക്ഷപ്പെട്ടവ൪ പറഞ്ഞു. കാണാതായവ൪ക്കായി തിരച്ചിൽ നടക്കുന്നുണ്ട്. ആഴ്ചക്കു മുമ്പ് 130 യാത്രക്കാരുമായി മലേഷ്യയിലേക്ക് പോയ ബോട്ട് മുങ്ങിയിരുന്നു. ആ ബോട്ടിലും റോഹിങ്ക്യ അഭയാ൪ഥികളും ബംഗ്ളാദേശികളും ആണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.