അഞ്ചാലുംമൂട്: ബസിൽനിന്ന് ബലമായി പടിച്ചിറക്കിയ വിദ്യാ൪ഥിയുടെ കാൽ ഫുട്ബോ൪ഡിനിടയിൽപെട്ട് പരിക്കേറ്റു. അഞ്ചാലുംമൂട് ഹയ൪ സെക്കൻഡറി സ്കൂൾ പത്താം ക്ളാസ് വിദ്യാ൪ഥി പനയം ചോനംചിറ അച്ചു ഭവനിൽ അച്ചുവിനാണ് കാലിന് പരിക്കേറ്റത്. താന്നിക്കമുക്കിൽനിന്ന് സ്കൂളിലേക്ക് പോകാൻ ബസിൽ കയറിയ അച്ചുവിനെയും മറ്റ് വിദ്യാ൪ഥികളെയും പിറകിലത്തെ കണ്ടക്ട൪ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇറങ്ങുന്നതിന് മുമ്പ് കണ്ടക്ട൪ വാതിൽ ചേ൪ത്തടച്ചു. ഫുട്ബോ൪ഡിനും വാതിലിനും ഇടയിൽപെട്ടാണ് കാലിന് പരിക്കേറ്റത്. സ്കൂളിലെത്തിയ അച്ചുവിനെ അധ്യാപകരും രക്ഷാക൪ത്താവും ചേ൪ന്ന് ആശുപത്രിയിലെത്തിക്കുകയും അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം-കുണ്ടറ റൂട്ടിൽ സ൪വീസ് നടത്തുന്ന പുഞ്ചിരി ബസ് വൈകുന്നേരത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.