കൊല്ലം: കൊല്ലം തുറമുഖത്തിൻെറ പ്രവ൪ത്തനം ജനുവരിയോടെ പൂ൪ണ തോതിൽ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. കലക്ട൪ പി.ജി. തോമസിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗം നി൪മാണപ്രവ൪ത്തനങ്ങൾ വിലയിരുത്തി. പോ൪ട്ടിന് 5.77 കോടി രൂപ ഡ്രഡ്ജിങ് ഇനത്തിൽ അനുവദിച്ചിട്ടുണ്ട്. എന്നാൽ പാസഞ്ച൪ ടെ൪മിനൽ പണിയുന്നതിന് ബജറ്റിൽ വകകൊള്ളിച്ച പതിനഞ്ച് കോടി രൂപക്ക് ഇനിയും ഭരണാനുമതി ലഭിച്ചിട്ടില്ലെ്ളന്ന് യോഗത്തിൽ പങ്കെടുത്ത പി.കെ. ഗുരുദാസൻ എം.എൽ.എ പറഞ്ഞു. കൊച്ചി കഴിഞ്ഞാൽ ഏറ്റവും വലിയ തുറമുഖവും കൊല്ലമാണ്. എല്ലാ സൗകര്യങ്ങളും ശരിയാക്കി എത്രയും പെട്ടെന്ന് തുറമുഖം പ്രവ൪ത്തന സജ്ജമാക്കണം. തൊഴിൽപ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
കണ്ടെയ്ന൪ ടെ൪മിനലും അനുബന്ധ സൗകര്യങ്ങളും യാത്രക്കപ്പൽ അടുക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകണമെന്നും പീതാംബരക്കുറുപ്പ് എം.പി യുടെ പ്രതിനിധി കെ.കരുണാകരൻപിള്ള യോഗത്തിൽ ആവശ്യപ്പെട്ടു.
കണ്ടെയ്ന൪ ട്രാൻസിറ്റി ഷെഡ് പൂ൪ത്തീകരിച്ചു. ഹൈമാസ്റ്റ് ലൈറ്റ്, ഗോഡൗൺ, ഫോ൪ക്ക് ലിഫ്റ്റ് എന്നിവ തയാറായിട്ടുണ്ട്. ഫോ൪ക്ക് ലിഫ്റ്റ് പ്രവ൪ത്തിപ്പിക്കുന്നതിന് പരിശീലനം നൽകും. ഡ്രഡ്ജിങ് നവംബറിൽ തുടങ്ങും. ഇതിനു മുന്നോടിയായി സമുദ്ര സ൪വേ നടത്തുമെന്നും പോ൪ട്ട് ഓഫിസ൪ ക്യാപ്റ്റൻ അശ്വനി പ്രതാപ് അറിയിച്ചു. സൗകര്യങ്ങൾ ഒരുക്കിയാൽ ചരക്കുകൾ കയറ്റുന്നതിനും ഇറക്കുന്നതിനും തയാറാണെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ ഷിപ്പിങ് ഏജൻറുമാരും വ്യവസായ സംഘടനകളും അറിയിച്ചു. കലക്ട൪ പി.ജി. തോമസ്, കാഷ്യു എക്സ്പോ൪ട്ട് പ്രമോഷൻ കൗൺസിൽ പ്രസിഡൻറ് ശശിവ൪മ, വിവിധ ട്രേഡ് യൂനിയൻ പ്രതിനിധികൾ, കസ്റ്റംസ് ഉദ്യോഗസ്ഥ൪, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.