സ്വകാര്യ ആശുപത്രി കാന്‍റീനിലെ കഞ്ഞിയില്‍ പുഴു

തിരുവല്ല: സ്വകാര്യ ആശുപത്രിയിലെ കാൻറീനിൽനിന്ന് ലഭിച്ച കഞ്ഞിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി.
ചികിത്സയിൽ കഴിയുന്ന മുട്ടാ൪ പൂച്ചാലിൽ പി.ഡി. മത്തായി (53), പുറമറ്റം മാങ്കൂട്ടത്തിൽ ഗോപി (48), പായിപ്പാട് ഗോകുലം വീട്ടിൽ ഷൈലാ ഗോപൻെറ മകൻ ഗോകുൽ(18) എന്നിവ൪ തിങ്കളാഴ്ച ഉച്ചക്ക് വാങ്ങിയ കഞ്ഞിയിലാണ് പുഴുവിനെ കിട്ടിയത്.  
പുഴുക്കളെ കണ്ടവിവരം ആശുപത്രി അധികൃതരെയും പിന്നീട് നഗരസഭാ ആരോഗ്യവിഭാഗം അധികൃതരെയും അറിയിച്ചു.  അതിനിടെ കാൻറീൻ നടത്തിപ്പുകാ൪  ഭക്ഷണത്തിൽനിന്ന് പുഴുക്കളെ  എടുത്തുകളഞ്ഞത് വാക്കേറ്റത്തിനിടയായി.  
പിന്നീട് അന്വേഷണത്തിന് എത്തിയ നഗരസഭാ ഫുഡ് സേഫ്റ്റി ഇൻസ്പെക്ട൪ എ.ഇ.ആനസ്, തിരുവല്ല സ൪ക്കിൾ ഫുഡ് സേഫ്റ്റി ഇൻസ്പെക്ട൪ സുരേഷ് കുമാ൪ എന്നിവ൪ ആശുപത്രിയിലെത്തി പരാതി സ്വീകരിച്ചശേഷം കാൻറീനിലെ കഞ്ഞിയും മറ്റ് ഭക്ഷണസാധനങ്ങളും പരിശോധനക്കായി എടുത്തു. അവിടെയുണ്ടായിരുന്ന അരി നശിപ്പിച്ചു.15,000 രൂപ പിഴ ഒടുക്കാനും  നി൪ദേശിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.