കൈറോ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹമായ ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികളുടെ പോപ് ആയി ബിഷപ് തവാദ്രോസിനെ തെരഞ്ഞെടുത്തു. ഈജിപ്ത് തലസ്ഥാനത്തെ സെൻറ് മാ൪ക്സ് കത്തീഡ്രലിൽ നടന്ന നറുക്കെടുപ്പിലൂടെയാണ ് 60കാരനായ തവാദ്രോസിനെ തെരഞ്ഞെടുത്തത്. പോപ് ഷെനൗദ മൂന്നാമൻ കഴിഞ്ഞ മാ൪ച്ചിൽ അന്തരിച്ചതിനെ തുട൪ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിഷപ് റാഫേൽ, ഫാ. റാഫേൽ ആവെ എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. കോപ്റ്റിക് ച൪ച്ചുകളും സമുദായത്തിൽനിന്നുള്ള പ്രതിനിധികളും പാ൪ലമെൻറ് അംഗങ്ങളും പത്രപ്രവ൪ത്തകരും ഉൾപ്പെടുന്ന 2500ഓളം പേ൪ വോട്ടെടുപ്പിലൂടെയാണ് മൂവരെയും അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. മൂവരുടെയും പേരെഴുതിയ ശീട്ട് നിക്ഷേപിച്ച ഗ്ളാസ് പാത്രത്തിൽനിന്ന്, കണ്ണു മൂടിക്കെട്ടിയ ഒരു കുട്ടിയാണ് തവാദ്രോസിൻെറ പേരെഴുതിയ ശീട്ട് എടുത്തത്.
ക്രൈസ്തവലോകത്ത് പോപ്പ് എന്നറിയപ്പെടുന്ന മൂന്ന് സഭാ തലവന്മാരിൽ ഒരാളാണ് കോപ്റ്റിക് സഭാ തലവൻ. ഈജിപ്തിലെയും മധ്യപൂ൪വപ്രദേശത്തെയും വലിയ ക്രൈസ്തവ സഭയാണ് ഓറിയൻറൽ ഓ൪ത്തഡോക്സ് സഭ. 3.75 കോടിയിലധികം വിശ്വാസികളും നൂറോളം ബിഷപ്പുമാരും അമ്പതിലധികം മെത്രാസനങ്ങളും കോപ്റ്റിക് സഭയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.