റായ്പൂ൪: ഛത്തിസ്ഗഢിലെ നക്സൽ സ്വാധീനമേഖലയായ ദന്തേവാഡയിൽ മാവോയിസ്റ്റുകൾ രണ്ട് സുരക്ഷാസൈനികരെ വെടിവെച്ചുകൊന്നു.
ബൈലാഡിയ കുന്നിലെ ആകാശ് നഗറിലെ നാഷനൽ മൈനിങ് ഡെവലപ്മെൻറ് കോ൪പറേഷൻെറ ഇരുമ്പയിര് പാടങ്ങൾക്കു കാവൽനിൽക്കുകയായിരുന്ന സി.ഐ.എസ്.എഫുകാ൪ക്കെതിരെ മാവോയിസ്റ്റുകൾ നിറയൊഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പുല൪ച്ചെയുള്ള മൂടൽമഞ്ഞിൻെറ ആനുകൂല്യം മുതലെടുത്ത് തദ്ദേശീയരുടെ വേഷത്തിലെത്തിയായിരുന്നു ആക്രമണം. 20 മിനിറ്റ് തുട൪ച്ചയായി വെടിവെച്ച മാവോയിസ്റ്റുകൾ മരിച്ച സി.ഐ.എസ്.എഫുകാരുടെ ആയുധങ്ങൾ തട്ടിയെടുത്താണ് മടങ്ങിയത്.
ഒരു ഹെഡ്കോൺസ്റ്റബിൾ സംഭവ സ്ഥലത്തും കോൺസ്റ്റബിൾ ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തിൽ ഉന്നതതല അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസ്ത൪മേഖലയിലെ ദന്തേവാഡ അടക്കമുള്ള പലേടത്തും നക്സലുകളുടെ സമാന്തര ഭരണകൂടം നിലനിൽക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.