മലിനീകരണ ഭീഷണിക്കെതിരായ സത്യഗ്രഹം നാലുനാള്‍ പിന്നിട്ടു

കാക്കനാട്: ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ ഉൾപ്പെടെ പൈ്ളവുഡ് ഫാക്ടറികൾ മൂലമുണ്ടാകുന്ന മലിനീകരണ ഭീഷണിക്കെതിരെ പരിസ്ഥിതി സംരക്ഷണ ക൪മ സമിതി കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന സത്യഗ്രഹം നാലുനാൾ പിന്നിട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പൈ്ളവുഡ് കമ്പനികൾ പലതും പാ൪പ്പിട മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഇത് ആരോഗ്യ ഭീഷണി ഉയ൪ത്തുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു. പൈ്ളവുഡ് ഫാക്ടറികളുടെ രാത്രി പ്രവ൪ത്തനം നിരോധിക്കുക, പാ൪പ്പിട മേഖലകളിൽ പൈ്ളവുഡ് ഫാക്ടറികൾ അനുവദിക്കാതിരിക്കുക, മലിനീകരണം ദുസ്സഹമാക്കുന്ന മേഖലകളിലെ ഫാക്ടറികളുടെ ലൈസൻസ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം.
25 ഗ്രാമപഞ്ചായത്തുകളിലെയും മൂന്ന് നഗരസഭയിലെയും പ്രാദേശിക സമരസമിതികൾ ചേ൪ന്നാണ് പരിസ്ഥിതി സംരക്ഷണ ക൪മ സമിതി രൂപവത്കരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ചെയ൪മാൻ വ൪ഗീസ് പുല്ലുവഴിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.