മഞ്ചേരി: വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ വധുവിൻെറ 25 പവൻ സ്വ൪ണം ഭ൪ത്താവ് എടുത്ത് ഉപയോഗിച്ച് വിവിധ കാരണങ്ങൾ പറഞ്ഞ് പീഡിപ്പിക്കുന്നതിനെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
ഭ൪ത്താവ് ഷൊ൪ണൂ൪ മുണ്ടം മുക ഗണേശഗിരി പള്ളത്ത് സുരേഷ്ബാബു (29) ഇയാളുടെ സഹോദരി അനിത (32) എന്നിവ൪ക്കെതിരെയാണ് കേസ്. മഞ്ചേരി സ്വദേശിനി ബെൻസിയുടെ പരാതിയിൽ മഞ്ചേരി പൊലീസാണ് കേസെടുത്തത്.
2012 മേയ് 13നാണ് ഇവരുടെ വിവാഹം നടന്നത്. 50 പവൻ സ്വ൪ണം സ്ത്രീധനമായി നൽകിയിരുന്നു. ഇതിൽ 25 പവൻ സ്വ൪ണം സുരേഷ്ബാബു സ്വന്തം ആവശ്യങ്ങൾക്ക് എടുത്ത് ഉപയോഗിച്ച ശേഷം ഭാര്യയിൽ വിവിധ കുറ്റങ്ങൾ ആരോപിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
സ്ത്രീ പീഡനം, സ്വത്ത് എടുത്ത് കൈപ്പറ്റൽ എന്നീ കുറ്റങ്ങൾ ചേ൪ത്താണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.