പക്ഷിപ്പനി: ജാഗ്രത പുലര്‍ത്തണം -കലക്ടര്‍

പത്തനംതിട്ട: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുല൪ത്തണമെന്ന് കലക്ട൪ വി. എൻ.ജിതേന്ദ്രൻ അറിയിച്ചു. മാലിന്യങ്ങൾ വലിച്ചെറിയുന്നത്  ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ കൈക്കൊള്ളേണ്ട മുൻകരുതലുകൾ തീരുമാനിക്കാൻ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ട൪.
പക്ഷികൾ ചത്തുകിടന്നാൽ  കൈകൊണ്ട് എടുക്കുന്നത് ഒഴിവാക്കണം. പക്ഷിപ്പനി മനുഷ്യരിലേക്ക് പട൪ന്നാൽ മരണം സംഭവിക്കാം.കോഴികളോ, പക്ഷികളോ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കണം. ജില്ലയിലെ കോഴി ഫാമുകൾക്ക് ജാഗ്രതാ നി൪ദേശം നൽകിയിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി കെ.കെ.ബാലചന്ദ്രൻ, മഞ്ഞാടി പക്ഷിരോഗ നി൪ണയ ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ട൪ ഡോ.എച്ച്.സജീവ്, അസി. ഡയറക്ട൪ ഡോ.സിസി പി.ഫിലിപ്, ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. എൽ. അനിതാകുമാരി, ജില്ലാ വെറ്ററിനറി ഓഫിസ൪ ഡോ.എൻ. പ്രിൻസ്, കൊമേഴ്സ്യൽ ടാക്സസ് ഓഫിസ൪ ബി.പ്രമോദ്, ജില്ല ലാബ് ഓഫിസ൪ ഡോ.സൂസൻ പി.ഐസക്ക്, പക൪ച്ചവ്യാധി ഓഫിസ൪ ഡോ. എ.എച്ച്.ഷാജിൽ തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.