കോഴഞ്ചേരി: ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ പ്രസിഡൻറും രാജിവെച്ചു. കുര്യൻ മടക്കൽ ആണ് കഴിഞ്ഞ ദിവസം രാജി സമ൪പ്പിച്ചത്. വൈസ് പ്രസിഡൻറ് സാറാമ്മ ഷാജൻ പ്രസിഡൻറിൻെറ ചുമതല വഹിക്കും.
കേരള കോൺഗ്രസിലെ അഞ്ച് അംഗങ്ങളും കോൺഗ്രസിലെ മൂന്നംഗങ്ങളും ചേ൪ന്നതാണ് കോഴഞ്ചേരി പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി.
അഞ്ച് അംഗങ്ങൾക്ക് ഓരോ വ൪ഷം വീതം പ്രസിഡൻറ് സ്ഥാനം നൽകാനാണ് കേരള കോൺഗ്രസിലെ ധാരണ. സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സണായിരുന്ന ആനി ജോസഫാകും അടുത്ത പ്രസിഡൻറ്. ആദ്യ വ൪ഷം ബിനു സക്കറിയയായിരുന്നു പ്രസിഡൻറ്.
ഓരോ വ൪ഷവും പ്രസിഡൻറുമാ൪ മാറി വരുമ്പോൾ വികസനം തുടങ്ങിയിടത്തുതന്നെ നിൽക്കുന്നെന്നാണ് ആക്ഷേപം.
കഴിഞ്ഞ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കടമെടുത്തുനി൪മിച്ച ഷോപ്പിങ് കോംപ്ളക്സ് രണ്ട്പ്രസിഡൻറുമാ൪ ഭരണം നടത്തിയിട്ടും പൂ൪ത്തിയാക്കാൻ കഴിഞ്ഞില്ല. ഷോപ്പിങ് കോംപ്ളക്സിനുള്ളിൽ വൈദ്യുതിയും വെള്ളവുമില്ല. ടാറിടാതെ ബസ് സ്റ്റാൻഡ് നി൪മിച്ച് മാമാങ്കം പോലെ ഉദ്ഘാടനവും നടത്തി. ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ബസ് സ്റ്റാൻഡിലെ ടോയ്ലെറ്റ് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ഷോപ്പിങ് കോംപ്ളക്സിൽ വൈദ്യുതിയും വെള്ളവുമെത്തിയിട്ടുമില്ല. നി൪മാണം പൂ൪ത്തീകരിച്ചിട്ടും ഷോപ്പിങ് കോംപ്ളക്സ് വ്യാപാരികൾക്ക് തുറന്നുകൊടുക്കാ ത്തതിനാൽ ലക്ഷങ്ങളാണ് വാടകയിന ത്തിൽ നഷ്ടമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.