വെള്ളമുണ്ട: ഗ്രാമപഞ്ചായത്തിൻെറ ഷോപ്പിങ് കോംപ്ളക്സിലെ കടമുറികൾ അനധികൃതമായി വാടകക്ക് നൽകിയെന്ന് വിജിലൻസിന് പരാതി. ഏഴുവ൪ഷം മുമ്പ് മരിച്ച ആളുടെ പേരിൽ തുട൪ച്ചയായി അപേക്ഷ നൽകി ഒരു ജനപ്രതിനിധി മുറി സ്വന്തമാക്കിയെന്ന് കാണിച്ച് എട്ടേനാലിലെ സാമൂഹിക പ്രവ൪ത്തകൻ മജീദാണ് വിജിലൻസിൽ പരാതി നൽകിയത്.
1978 മുതൽ വാടകക്ക് എടുത്ത ആളുകളുടെ പേരിലാണ് ഇന്നും പല മുറികളുമുള്ളത്. ഓരോ വ൪ഷവും അപേക്ഷ പുതുക്കാറുണ്ടെങ്കിലും ഉടമസ്ഥൻെറ പേര് മാറ്റിയിട്ടില്ലത്രെ.
2005ൽ മരിച്ച വി.വി.കെ. മുഹമ്മദ് ഹാജിയുടെ പേരിൽ ഒരാൾ വ്യാജ അപേക്ഷ നൽകി കടമുറികൾ തരപ്പെടുത്തിയെന്നാണ് പരാതി. കഴിഞ്ഞ ഭരണ സമിതി യോഗത്തിൽ ഇത് ബഹളത്തിനിടയാക്കി.
ടൗണിലെ പെട്ടിക്കടകൾക്കടക്കം 1500 രൂപയിലധികം വാടകയുയ൪ന്ന സാഹചര്യത്തിലും പഞ്ചായത്തിൻെറ കടമുറികൾക്ക് പലതിനും 1000 രൂപയിൽ താഴെയാണ് ഇപ്പോഴും വാടക. മുമ്പ് കടമുറികൾ ലഭിച്ചവ൪ മേൽവാടകക്ക് മറ്റുള്ളവ൪ക്ക് മറിച്ചുനൽകിയതായും പരാതിയുണ്ട്.
അടുത്ത ഭരണ സമിതി യോഗത്തിൽ അജണ്ട വെച്ച് കടമുറികൾ തിരിച്ചെടുക്കണമെന്നും, കുറ്റക്കാ൪ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.