ന്യൂദൽഹി: ബോക്സ് കാ൪ട്ടൂണുകളുടെ പിതാവായി അറിയപ്പെടുന്ന ആദ്യകാല കാ൪ട്ടൂണിസ്റ്റ് ടി.സാമുവൽ (86) നിര്യാതനായി. കൊല്ലം മായനാട് സ്വദേശിയാണ്. ബെസ്റ്റ് ഓഫ് ഗരീബ്, ബാബുജി, ദിസ് ഈസ് ദൽഹി എന്നിവ സാമുവലിൻെറ പ്രമുഖ കാ൪ട്ടൂൺ കോളങ്ങളാണ്. 1996ൽ കേരള കാ൪ട്ടൂൺ അക്കാദമി ഫെലോഷിപ് നേടി. ലാഹോ൪ സിവിൽ-മിലിട്ടറി ഗെസറ്റിലാണ് ആദ്യത്തെ കാ൪ട്ടൂൺ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ-പാക് വിഭജനത്തിനുശേഷം ദൽഹി തട്ടകമാക്കി. ശങ്കേഴ്സ് വീക്കിലിയിൽ ചേ൪ന്നശേഷം ‘കാലു-മീണ’ കാ൪ട്ടൂണുകൾക്ക് തുടക്കമിട്ടു.
നാലു വ൪ഷത്തിനുശേഷം ടൈംസ് ഓഫ് ഇന്ത്യയിൽ സ്റ്റാഫ് കാ൪ട്ടൂണിസ്റ്റായി ചേ൪ന്നു. ടൈംസിലെ ‘ബാബുജി’ പോക്കറ്റ് കാ൪ട്ടൂൺ ഏറെ ശ്രദ്ധ നേടി. തുട൪ന്ന് ഇന്ത്യൻ എക്സ്പ്രസിൽ മൂന്നു വ൪ഷം ജോലി ചെയ്തു. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയും നവ്ഭാരത് ടൈംസും അദ്ദേഹത്തെ സ്ഥാപനത്തിലേക്ക് തിരിച്ചുവിളിച്ചു.
തുട൪ന്നങ്ങോട്ട് ’85ൽ വിരമിക്കുന്നതു വരെ ടൈംസിനൊപ്പമായിരുന്നു. കേന്ദ്രസ൪ക്കാ൪, റെയിൽവേ ബോ൪ഡ്, ലോകാരോഗ്യ സംഘടന എന്നിവക്കുവേണ്ടി പൊതുജന ബോധവത്കരണത്തിൻെറ ഭാഗമായി കാ൪ട്ടൂൺ വരച്ചിട്ടുണ്ട്. ഭാര്യ: മേരി സാമുവൽ. മക്കൾ: മീന സ്റ്റീഫൻ, ബീനാ തോമസ്, സുശീൽ തോമസ്. സംസ്കാരം ശനിയാഴ്ച നാലിന് ദൽഹി കശ്മീരി ഗേറ്റിനടുത്ത നിക്കോൾസൺ സെമിത്തേരിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.