വ്യാജ സീഡിയുമായി ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: ഡി.വി.ഡി റിലീസ് ചെയ്തിട്ടില്ലാത്ത ‘റൺ ബേബി റൺ’ എന്ന ചിത്രത്തിൻെറ തിയറ്റ൪ പ്രിൻറ് വിൽപനക്കെത്തിച്ച പൂവാ൪ സ്വദേശി ഇസ്മാഈൽ (45) ആൻറീ പൈറസിസെല്ലിൻെറ പിടിയിലായി. ഇയാളിൽ നിന്ന് റൺ ബേബി റൺ, ഉസ്താദ് ഹോട്ടൽ, വെള്ളരി പ്രാവിൻെറ ചങ്ങാതി തുടങ്ങിയ വിവിധ മലയാള സിനിമകളുടെ വ്യാജ സീഡികളും മാട്രാൺ എന്ന തമിഴ് സിനിമയും പിടികൂടി. ബീമാപള്ളി എ.ബി.സി കടയുടമ യഹിയഖാനാണ് വ്യാജസീഡികൾ വിൽപനക്കെത്തിച്ചുകൊടുത്തതെന്ന് ഇസ്മാഈൽ പൊലീസിനോട് പറഞ്ഞു. ഉടൻ തന്നെ ബീമാപള്ളിയിലുള്ള യഹിയാഖാനെ അറസ്റ്റ് ചെയ്യുമെന്ന് ആൻറീപൈറസിസെൽ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം എൽ.എം.എസിന് സമീപത്തുനിന്നാണ് ഇസ്മാഈലിനെ വ്യാജസീഡിയുമായി അറസ്റ്റ് ചെയ്തത്. മ്യൂസിയം പൊലീസിന് കൈമാറി ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് ആൻറീപൈറസി പത്രക്കുറുപ്പിൽ അറിയിച്ചു.
പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് തിയറ്റ൪ പ്രിൻറ് ബീമാപള്ളിയിൽ പുറത്തിറങ്ങിയത്. ഈ പ്രിൻറിൻെറ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആൻറീപൈറസി സെൽ ആരംഭിച്ചു.
ആൻറീ പൈറസി സെൽ ഉദ്യോഗസ്ഥ൪ എറണാകുളം മറയിൻ ഡ്രൈവിലെ പെൻറാമേനക ഷോപ്പിങ് കോംപ്ളക്സിൽ നടത്തിയ റെയിഡിൽ പതിനായിരക്കണക്കിന് വ്യാജസീഡികൾ പിടിച്ചെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.