21 ലക്ഷം തട്ടിയെടുത്ത കേസ്: മൂന്നുപേര്‍ അറസ്റ്റില്‍

കട്ടപ്പന:  ടൗണിൽ വെച്ച് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചുതോവാള വലിയപാറ വേലമ്മാവുകുടിയിൽ കുഞ്ഞുമോൻ (62), മകൻ ശിവകുമാ൪ (34), വലിയപാറ മുക്കാട്ടുകാവുങ്കൽ കുഞ്ഞാണ്ടി എന്നറിയപ്പെടുന്ന ജോ൪ജ് (34) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 20,86,000 രൂപയും ഇവ൪ സഞ്ചരിച്ച കെ.എൽ  6.5570 ാം നമ്പ൪ കാറും പൊലീസ് പിടിച്ചെടുത്തു.
കട്ടപ്പന ടൗണിൽ ഇടശേരി ജങ്ഷനിൽ ചൊവ്വാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. കട്ടപ്പന ടൗണിലെ 16 സെൻറ് സ്ഥലം വിറ്റുകിട്ടിയ പണവുമായി മടങ്ങിയ കണ്ണൂ൪ തളിപ്പറമ്പ് മന്ന കുത്തുങ്കൽ അബ്ദുൽ ഖാദറിൻെറ മകൻ ഷാജിയെ (അഹമ്മദ്) തടഞ്ഞുനി൪ത്തിയാണ് സംഘം പണം പിടിച്ചുപറിച്ചത്.
പിടിവലിക്കിടയിൽ നിലത്തുവീണ 14,000 രൂപ ഷാജിക്ക് വഴിയിൽ നിന്ന് തിരികെ കിട്ടിയിരുന്നു. തട്ടിക്കൊണ്ടുപോയ പണം 20,86,000 രൂപ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.