സ്കൂള്‍ ബസ് മറിഞ്ഞു

വടശേരിക്കര: പെരുനാടിനു സമീപം സ്കൂൾ ബസ് മറിഞ്ഞത് പരിഭ്രാന്തി പരത്തി.ബസിലുണ്ടായിരുന്ന ഏഴു കുട്ടികളും ഡ്രൈവറും പരിക്കില്ലാതെ രക്ഷപ്പെട്ടു.  വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ പെരുനാട് ഗവ. എൽ.പി.സ്കൂളിനു സമീപമാണ് അപകടം. പത്തനംതിട്ട അമൃത വിദ്യാലയത്തിലെ കുട്ടികളുമായി പെരുനാട്ടിലേക്ക് വരികയായിരുന്നു ബസ്. കാലപ്പഴക്കം ചെന്ന ബസിൻെറ ടയറുമായി ബന്ധപ്പെട്ട ഭാഗം തക൪ന്നതാണ് അപകടകാരണമെന്ന് പെരുനാട് പോലീസ് പറഞ്ഞു.
നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞ ബസ് റബ൪ മരത്തിൽ ഇടിച്ചതിനാൽ ദുരന്തം ഒഴിവായി. കാലപ്പഴക്കം ഏറെയുള്ള ഈ ബസിൽ സ്ഥിരമായി കുട്ടികളെ കുത്തിനിറച്ചാണ് കൊണ്ടുവരാറുള്ളതെന്നും മഴയിൽ ചോ൪ന്നൊലിച്ചാണ് യാത്ര ചെയ്യുന്നതെന്നും അപകടത്തിൽ പെട്ട കുട്ടികൾ പെരുനാട് എസ്.ഐ സദാശിവനോട് പരാതിപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.