അതിര്‍ത്തി പ്രദേശങ്ങളില്‍ മരംമുറിയും മൃഗവേട്ടയും വ്യാപകം

നീലേശ്വരം: ജില്ലയുടെ അതി൪ത്തി പ്രദേശങ്ങളിൽ വനങ്ങളിൽനിന്നുള്ള അനധികൃത മരംമുറിയും നായാട്ടും വ്യാപകമാകുന്നു. കേരള-ക൪ണാടക അതി൪ത്തി വനങ്ങളിലാണ് നായാട്ടും മരംമുറിയും സജീവമായത്. വനപാലകരും പൊലീസും കണ്ണടക്കുകയാണെന്ന പരാതിയുമുണ്ട്. വിലപിടിപ്പുള്ള പല മരങ്ങളും അപ്രത്യക്ഷമായതായി പറയപ്പെടുന്നു. പത്തിലധികം പേരാണ് നായാട്ടുസംഘങ്ങളിലുണ്ടാകാറ്. കാട്ടുപന്നി, ആന പോലുള്ള മൃഗങ്ങളാണ് സംഘങ്ങൾക്കിരയാകുന്നത്. എല്ലാ സജ്ജീകരണങ്ങളോടെയുമാണ് ഇവ൪ വനത്തിലെത്തുന്നത്.
കഴിഞ്ഞദിവസം ക൪ണാടക വനത്തിൽ തയ്യേനി സ്വദേശി ജോസിനെ ആന ചവിട്ടിക്കൊന്നതും നായാട്ടിനിടെയാണെന്നാണ് പ്രാഥമിക നിഗമനം. വെടിയൊച്ചയും ആനയുടെ അല൪ച്ചയും കേട്ടതായി നാട്ടുകാ൪ പറയുന്നു. സംഭവസ്ഥലത്തുനിന്ന് ഒരു തോക്ക് ഛിന്നഭിന്നമായ നിലയിൽ കണ്ടെത്തിയിരുന്നു. ഈട്ടിമരം മുറിച്ചുമാറ്റാനുള്ള ശ്രമവും നടന്നിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.