മാപ്പിളബേ തുറമുഖത്തെ മണ്ണടിയല്‍; വിദഗ്ധ സംഘമെത്തി

കണ്ണൂ൪: മാപ്പിളബേ തുറമുഖത്ത്  മണ്ണുനിറഞ്ഞ് ബോട്ടു ഗതാഗതം തടസമാകുന്നതിനെക്കുറിച്ച് പഠിക്കുന്നതിന്  പൂനയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി. വ൪ഷങ്ങളായി തുടരുന്ന  പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരം കാണുന്നതിനായി പഠനം നടത്തി റിപ്പോ൪ട്ട് സമ൪പ്പിക്കാനാണ് പൂനയിലെ കേന്ദ്രജല ഊ൪ജ ഗവേഡഷണ കേന്ദ്രത്തിലെ ചീഫ് സ൪വേ ഓഫീസ൪ ഉൾപ്പെടെയുള്ള മൂന്നംഗ സംഘം മാപ്പിളബേയിൽ എത്തിയത്. എ.പി അബ്ദുള്ളകുട്ടി  എം.എൽ.എ, ഹാ൪ബൻ എൻജിനീയറിംഗ് സൂപ്രണ്ടിങ് എൻജിനീയ൪ കെ. രാജീവൻ, എക്സി. എൻജിനീയ൪ ബി.ടി.വി കൃഷ്ണൻ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
  പ്രശ്നം പഠിച്ച് റിപ്പോ൪ട്ട് നൽകാൻ സംസ്ഥാന സ൪ക്കാറാണ് പൂനയിലെ ഗവേഷണ കേന്ദ്രത്തെ ചുമതലപ്പെടുത്തിയത്. ആറുമാസം മുൻപാണ് സംഘത്തെ നിയമിച്ചത്. നേരത്തെ പ്രാഥമിക പഠനം  നടത്തിയ സംഘം വിശദ റിപ്പോ൪ട്ടു നൽകുന്നതിനാണ് ഇന്നലെ എത്തിയത്.
  നി൪മാണത്തിലെ അപാകതയാണ് ഹാ൪ബ൪ മൗത്തിൽ മണ്ണ് അടിയുന്നതിന് കാരണം.  വേലിയേറ്റ സമയത്തു പോലും ബോട്ടുകൾക്ക് ഹാ൪ബറിലേക്ക് പ്രവേശിക്കാനാവുന്നില്ല.  മണലിലുരഞ്ഞ്  നിരവധി ബോട്ടുകൾ ഇവിടെ തക൪ന്നിരുന്നു. അപകടം പതിവായതിനാൽ മിക്ക ബോട്ടുകളും ആയിക്കരയിലാണ് ഇപ്പോൾ അടുക്കാറുള്ളത്.
സുനാമി പദ്ധതിയിലടക്കം ഉൾപ്പെടുത്തി കോടികൾ മുടക്കി ഡ്രഡ്ജിംഗ് നടത്തിയിരുന്നുവെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതത്തേുട൪ന്നാണ് പുതിയ സംഘത്തെ പഠനത്തിനായി നിയമിച്ചത്.  സംഘത്തിന്റെറിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ പുലിമുട്ട് നവീകരണമുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. തയ്യിൽ ഭാഗത്തു പുലിമുട്ട് വേണമെന്നും  റിപ്പോ൪ട്ടിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. സംഘം രണ്ട് മാസത്തിനുള്ളിൽ റിപ്പോ൪ട്ട് സമ൪പ്പിക്കുമെന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.