കോട്ടപ്പടിയിലെ ഗ്രൗണ്ട് കൈയേറ്റം ഒഴിപ്പിക്കണം -സംരക്ഷണ സമിതി

കൽപറ്റ: മേപ്പാടി കോട്ടപ്പടി വില്ലേജിലെ പൊതുകളിസ്ഥലം കൈയേറി വീടുകൾ നി൪മിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഗ്രൗണ്ട്സംരക്ഷണ സമിതി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
റീസ൪വേ നമ്പ൪ ബി.28-74/1ൽപ്പെട്ട 1.82 ഏക്ക൪ 1960ൽ കോട്ടനാട് പ്ളാൻേറഷൻ പ്രദേശവാസികൾക്ക് പൊതുസ്ഥലമായി നൽകിയതാണ്. ഇതിൻെറ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് പ്രദേശവാസിയും ഗ്രൗണ്ട് സംരക്ഷണ സമിതിയും തമ്മിൽ കേസുണ്ടായിരുന്നു.
കേസിൽ 1991ൽ കൽപറ്റ മുൻസിഫ് കോടതി, ഇത് പൊതുകളിസ്ഥലമാണെന്ന് വിധിച്ചിട്ടുണ്ട്.
കേസ് നിലനിന്നിരുന്ന കാലത്തും പിന്നീടുമാണ് ഗ്രൗണ്ട് ചില൪ കൈയേറി കുടിൽകെട്ടിയത്. മഴക്കാലത്ത് താൽകാലികമായി ചെറിയ കുടിൽകെട്ടിയായിരുന്നു തുടക്കം. പിന്നീട് വീടുകൾ വെച്ചു. ഇപ്പോൾ ഏഴ് കുടുംബങ്ങൾ കൈയേറി താമസിക്കുന്നുണ്ട്. സ്വന്തമായി സ്ഥലവും മറ്റു സൗകര്യങ്ങളുമുള്ളവരാണിവ൪.
ഭൂമി വാങ്ങാനും വീടുവെക്കാനും സ൪ക്കാറിൽനിന്ന് സാമ്പത്തിക ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ട്. കൈയേറ്റം എതി൪ത്ത സമിതി പ്രവ൪ത്തക൪ക്കെതിരെ കള്ളക്കേസ് കൊടുക്കുകയും ചെയ്തു.
ജില്ലാ കലക്ട൪, ആ൪.ഡി.ഒ, റവന്യൂ അധികൃത൪ എന്നിവ൪ക്ക് പരാതി നൽകിയിട്ടും നടപടിയില്ല. സംഘ൪ഷമുണ്ടായാൽ മാത്രം ഇടപെടാമെന്നാണ് മേപ്പാടി പൊലീസ് പറയുന്നത്. കൈയേറ്റം ഒഴിപ്പിക്കാൻ അധികൃത൪ നടപടിയെടുക്കണം.
ഭാരവാഹികളായ ടി. അലി, യു. അഹമ്മദ്കുട്ടി, കബീ൪ കുന്നമ്പറ്റ, പി.എം. സൈതലവി, ഇ.പി. അബൂബക്ക൪, പി. ഹാരിസ്, പി.ഇ. ഷംസുദ്ദീൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.