കോഴിക്കോട്: ഇടവേളക്കുശേഷം നഗരത്തിൽ വീണ്ടും വാഹനമോഷണം. ബുധനാഴ്ച പുല൪ച്ചെ മെഡി. കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വീടുകളിൽനിന്നാണ് സ്കോ൪പിയോ-ക്വാളിസ് വാനുകൾ മോഷണം പോയത്.
ഇതിൽ ക്വാളിസ് വാൻ തമിഴ്നാട്ടിലെ ദിണ്ഡിക്കലിൽ കണ്ടെത്തി. വാൻ കസ്റ്റഡിയിലെടുക്കാൻ മെഡി. കോളജ് സി.ഐ പ്രേംദാസിൻെറ നേതൃത്വത്തിൽ പൊലീസ് സംഘം ദിണ്ഡിക്കലിൽ ക്യാമ്പ് ചെയ്യുകയാണ്. പറയഞ്ചേരി ‘ശ്രീനിലയ’ത്തിൽ ശ്രീരാജിൻെറ ഉടമസ്ഥതയിലുള്ള ടി.എൻ 41 വൈ 7099 നമ്പ൪ ഗ്രേ സ്കോ൪പിയോയും നെല്ലിക്കോട് പുറക്കാട്ട്പറമ്പ് തെക്കോടൻ വീട്ടിൽ ആരിഫിൻെറ കെ.എൽ 13 എം 6006 നമ്പ൪ ചുവന്ന ക്വാളിസുമാണ് മോഷ്ടിക്കപ്പെട്ടത്.
ബുധനാഴ്ച പുല൪ച്ചെ വീട്ടുമുറ്റത്തുനിന്നും മോഷ്ടാക്കൾ കാ൪ ഓടിച്ചുപോവുകയായിരുന്നു. പകൽ എട്ടുമണിയോടെ അയൽവീട്ടുകാ൪ പറഞ്ഞപ്പോഴാണ് വീട്ടുകാ൪ വിവരമറിഞ്ഞത്. തുട൪ന്ന് മെഡി. കോളജ് പൊലീസിൽ പരാതി നൽകി. ക്വാളിസ് വാൻ പാലക്കാട് വഴി കടന്നുപോയതായ വിവരം ലഭിച്ചതിനെ തുട൪ന്ന് ഉടൻ തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെട്ട സി.ഐക്കും സംഘത്തിനും വൈകുന്നേരത്തോടെ വാനിനെകുറിച്ച് സൂചന ലഭിച്ചു. ദിണ്ഡിക്കലിലെ കേന്ദ്രത്തിൽ ഒളിപ്പിച്ച വാൻ തമിഴ്നാട് പൊലീസിൻെറ സഹായത്തോടെ രാത്രി തന്നെ കസ്റ്റഡിയിൽ എടുക്കാനാണ് നീക്കം. പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.