കോയമ്പത്തൂ൪: കന്നട നടൻ രാജ്കുമാറിനെ ബന്ദിയാക്കി പ്രതിഫലം പറ്റിയ കേസിൽ 13 പേ൪ക്ക് ഒരു വ൪ഷം വീതം തടവും 150 രൂപ പിഴയും. വീരപ്പൻെറ ഭാര്യ മുത്തുലക്ഷ്മി ഉൾപ്പെടെ 11 പേരെ വിട്ടയച്ചു. ഈറോഡ് ജില്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2000 ജൂലൈ 30നാണ് ഈറോഡ് താളവാടി തൊട്ടഖജനൂരിലെ ഫാംഹൗസിൽനിന്ന് വീരപ്പനും സംഘവും രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയി സത്യമംഗലം വനത്തിൽ 108 ദിവസം ബന്ദിയാക്കിയത്. മോചനദ്രവ്യമായി വീരപ്പന് കോടികൾ കൈമാറിയതായും ആരോപണമുയ൪ന്നു. മോചനദ്രവ്യം കൈപ്പറ്റിയതിൻെറ പേരിൽ കൊളത്തൂ൪ പൊലീസാണ് മുത്തുലക്ഷ്മി ഉൾപ്പെടെ 26 പേ൪ക്കെതിരെ കേസെടുത്തത്. കുറ്റം തെളിയിക്കപ്പെടാത്തതിനാലാണ് 11 പേരെ വിട്ടയക്കുന്നതെന്ന് കോടതി വ്യക്തമാക്കി. 13 പ്രതികൾക്കുവേണ്ടി അപ്പീൽ നൽകുമെന്ന് അഡ്വ. ഭവാനി മോഹൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.