കൊളുന്ത് നുള്ളുന്നതിനിടെ കടന്നല്‍ ആക്രമണം: 45 സ്ത്രീകള്‍ക്ക് പരിക്ക്

മൂന്നാ൪: കൊളുന്ത് നുള്ളിക്കൊണ്ടിരുന്ന 45 തൊഴിലാളി സ്ത്രീകളെ കടന്നൽക്കൂട്ടം ആക്രമിച്ചു. കെ.ഡി.എച്ച് കമ്പനി ലക്ഷ്മി എസ്റ്റേറ്റ് അപ്പ൪ സെവൻമല ഡിവിഷനിലെ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണമ്മയെ (37) ടാറ്റാ ആശുപത്രിയിലും 11 പേരെ സെവൻമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവ൪ക്ക് പ്രാഥമിക ചികിത്സ നൽകി.
തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. മേനക (27), മഞ്ജുള (27), വേലുത്തായി (30), സീതാലക്ഷ്മി (30), ജയലക്ഷ്മി (45), സുധ (30), മാരിയമ്മാൾ (32), പാ൪വതി (35), പവനത്തായി (40), മഞ്ജുള (40), മുത്തുമാരി (35) എന്നിവരാണ് കമ്പനിയുടെ സെവൻമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നിലവിളി കേട്ട് എത്തിയവരാണ് വാഹനങ്ങളിൽ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. തോട്ടങ്ങളിൽ കടന്നൽക്കൂട്ടത്തിൻെറ ആക്രമണം കഴിഞ്ഞ മാസവും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.