ദുരിതയാത്രക്ക് അറുതിയായി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അസ് ലം

വാഴക്കാട്: വീട്ടിൽനിന്ന് സ്കൂളിലേക്കുള്ള മുഹമ്മദ് അസ്ലമിൻെറ ദുരിതയാത്രക്ക് അറുതിയായി. ഇനി അവന് സ്വന്തം ഓട്ടോറിക്ഷയിൽ പിതാവുമൊത്ത് സ്കൂളിലെത്താം. ഇതിന് സാഹചര്യമൊരുക്കിയ സഹപാഠികളോടും അധ്യാപകരോടും സാമ്പത്തിക സഹായം നൽകിയ സുമനസ്സുകളോടും അസ്ലമിന് ഒന്നേ പറയാനുള്ളൂ. ‘പടച്ചവൻ നിങ്ങളെ സഹായിക്കും , തീ൪ച്ച’
ഓട്ടോറിക്ഷയുടെ താക്കോൽ എം.എൽ.എ മുഹമ്മദുണ്ണി ഹാജിയിൽനിന്ന് സ്വീകരിച്ചപ്പോൾ അസ്ലം സന്തോഷംകൊണ്ട് വീ൪പ്പുമുട്ടി. കണ്ണുകൾ സജലങ്ങളായി. തിങ്കളാഴ്ച രാവിലെ വാഴക്കാട് ഗവ. ഹയ൪ സെക്കൻഡറി സ്കൂളിലെ സൗഹൃദ സാന്ത്വനം ക്ളബ് സംഘടിപ്പിച്ച ചടങ്ങ് വിദ്യാ൪ഥികളുടെ ജീവകാരുണ്യ പ്രവ൪ത്തനങ്ങൾക്ക് ഉദാത്ത മാതൃകയായി. ബ്രെയിൻ ട്യൂമ൪ ബാധിച്ച് സംസാര -ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ട സ്കൂളിലെ പ്ളസ്വൺ ഹ്യൂമാനിറ്റീസ് വിദ്യാ൪ഥി മുഹമ്മദ് അസ്ലമിൻെറ ദുരവസ്ഥയെക്കുറിച്ച് ആഗസ്റ്റ് അഞ്ചിന് ‘മാധ്യമം’ വാ൪ത്ത പ്രസിദ്ധീകരിച്ചിരുന്നു.
പത്രവാ൪ത്തയും നോട്ടീസും സംഭാവനക്കൂപ്പണുകളുമായി സ്കൂളിലെ സൗഹൃദസാന്ത്വനം ക്ളബിൻെറ നേതൃത്വത്തിൽ വിദ്യാ൪ഥികൾ വീടുകൾ കയറിയിറങ്ങി 2,61,765 രൂപയാണ് പിരിച്ചെടുത്തത്. ഒന്നര ലക്ഷം രൂപക്കാണ് ഓട്ടോ വാങ്ങിയത്. ഒമ്പതാം ക്ളാസിലെ കിഡ്നി രോഗിയായ ശൈത്യക്ക് ചികിത്സാ സഹായമായി 50,000 രൂപയും ചടങ്ങിൽ വിതരണം ചെയ്തു.
പി.ടി.എ പ്രസിഡൻറ് എം.കെ. മഹ്മൂദ് അധ്യക്ഷതവഹിച്ചു. അസ്ലം -ശൈത്യ ഫണ്ടിലേക്ക് ഏറ്റവും കൂടുതൽ പണം പിരിച്ചെടുത്ത ഹയ൪ സെക്കൻഡറി വിഭാഗത്തിലെ സുമാ യാസ്മിൻ, ഹൈസ്കൂൾ വിഭാഗത്തിലെ മുസമ്മിൽ എന്നീ വിദ്യാ൪ഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.
വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷറഫുന്നീസ, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ കെ. അലി, ബ്ളോക്ക് പഞ്ചായത്തംഗം സി.എം.എ. റഹ്മാൻ, ഗ്രാമപഞ്ചായത്തംഗം സുനിൽകുമാ൪,  പ്രസ്ഫോറം പ്രസിഡൻറ് യു.കെ. മുഹമ്മദലി തുടങ്ങിയവ൪ സംസാരിച്ചു. പ്രധാനാധ്യാപകൻ പ്രഭാകരൻ റിപ്പോ൪ട്ട് അവതരിപ്പിച്ചു.
ഹയ൪ സെക്കൻഡറി പ്രിൻസിപ്പൽ റസിയ സ്വാഗതവും സിദ്ദീഖ് ഊ൪ക്കടവ് നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.