ആലത്തിയൂ൪: വല്ലാ൪പാടത്ത് നിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന കണ്ടെയ്ന൪ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ്തക൪ത്ത് സമീപത്തെ ഓവുചാലിൽ കുടുങ്ങി. തിങ്കളാഴ്ച പുല൪ച്ചെ രണ്ടിന് ആലത്തിയൂ൪ പഞ്ഞംപടിയിലാണ് സംഭവം. റോഡിൽ ബൈക്ക് റൈസിങ് നടത്തുന്നതിനിടെ ബൈക്ക് യാത്രികൻ ലോറിയുടെ മുന്നിലേക്ക് വന്നപ്പോൾ യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ലോറി നിയന്ത്രണം വിട്ടു എന്നാണ് ഡ്രൈവ൪ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റുമുറിയുകയും ഇലക്ട്രിക്ലൈനുകൾ പൊട്ടി വീഴുകയും ചെയ്തു. നാട്ടുകാ൪ ഓടിക്കൂടി ലൈൻ ഓഫാക്കിയതിനാൽ വ൪ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ അമിത വൈദ്യുതി പ്രവഹിച്ചതുമൂലം പ്രദേശത്തെ വീടുകളിലെ ടി.വി, ഫ്രിഡ്ജ്, ഫാൻ , ട്യൂബ് തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.