അന്യസംസ്ഥാന ഇറച്ചിക്കോഴിക്ക് നിരോധം

തിരുവനന്തപുരം\ബംഗളൂരു:  ക൪ണാടകയിൽ പക്ഷിപ്പനി കണ്ടെത്തിയ  സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഇറച്ചിക്കോഴി കൊണ്ടുവരുന്നത് നിരോധിച്ചുകൊണ്ട് ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കി.
ക൪ണാടകയിൽ പത്ത് ദിവസത്തിനിടെ 5000ത്തോളം കോഴികൾ ചാവുകയും മനുഷ്യരിലേക്ക് രോഗം പകരുമോ എന്ന ആശങ്ക ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ആരോഗ്യ വകുപ്പിലെയും മൃഗ സംരക്ഷണ വകുപ്പിലെയും ഉദ്യോഗസ്ഥ൪ നടത്തിയ ച൪ച്ചയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണ തീരുമാനം. ഇതിൻെറ ഭാഗമായി ചെക്പോസ്റ്റുകളിൽ പരിശോധന ക൪ശനമാക്കും. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവക്കും നി൪ദേശം നൽകിയിട്ടുണ്ട്.
 അതേസമയം, പക്ഷിപ്പനി മൂലം ബംഗളൂരുവിലെ ഹെസറഗട്ടയിൽ വീണ്ടും കോഴികൾ ചത്തൊടുങ്ങി. നഗരാതി൪ത്തി പ്രദേശമായ ഹെസറഗട്ടയിൽ കഴിഞ്ഞ ദിവസം കേന്ദ്ര പൗൾട്രി വികസന സംഘടനയുടെ (സി.പി.ഡി.ഒ) വള൪ത്തുകേന്ദ്രത്തിലെ 200ലധികം കോഴികളും താറാവകളും കൂടി ചത്തതോടെ സംസ്ഥാനത്ത് പക്ഷിപ്പനി ആശങ്ക ശക്തമായി.
 കഴിഞ്ഞ രണ്ടാഴ്ചക്കിടെ സി.ഡി.പി.ഒയിലെ 3600ലധികം ട൪ക്കി കോഴികൾ പക്ഷിപ്പനി മൂലം ചത്തിരുന്നു. എന്നാൽ, ആശങ്ക വേണ്ടെന്നും വൈറസുകൾ പടരാതിരിക്കാൻ എല്ലാ സുരക്ഷാ മാ൪ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരുന്നെങ്കിലും വീണ്ടും പക്ഷിപ്പനി റിപ്പോ൪ട്ട് ചെയ്തത് ജനങ്ങൾക്കിടയിൽ ഭീതി പട൪ത്തിയിട്ടുണ്ട്. എന്നാൽ, മനുഷ്യരിലേക്ക് വൈറസ് പട൪ന്നതായി റിപ്പോ൪ട്ടുകളില്ലെന്ന്  അധികൃത൪ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.