കുറ്റിക്കാട്ടൂ൪: തങ്ങളുടെ ബെഞ്ചിലിരിക്കുന്ന കുട്ടിക്ക് ഹൃദ്രോഗം പിടിപെട്ട് ഓപറേഷൻ വേണ്ടിവന്നപ്പോൾ വിദ്യാ൪ഥികൾ ഒരുമെയ്യായി ഉണ൪ന്നു. സെൻറ് സേവിയേഴ്സ് യു.പി സ്കൂളിലെ കുട്ടികളാണ് നാട്ടുകാരിൽനിന്നും സ്വന്തം വീടുകളിൽനിന്നും പണം സ്വരൂപിച്ച് അഞ്ചാം തരത്തിലെ അനാമിക എന്ന പാവപ്പെട്ട വിദ്യാ൪ഥിനിക്ക് കാരുണ്യത്തിൻെറ സഹായഹസ്തവുമായി മാതൃകയായത്. 1,16,532 രൂപയാണ് ഇങ്ങനെ പിരിച്ചെടുത്തത്. പൂവാട്ടുപറമ്പ് മുണ്ടക്കൽ വിരിപ്പിൽ വാടകവീട്ടിൽ താമസിക്കുന്ന സുനിൽകുമാ൪-സ്മിത ദമ്പതികളുടെ മൂത്ത മകൾക്കാണ് ഗുരുതരമായ രോഗം പിടിപെട്ടത്. ഇപ്പോൾ ഓപറേഷന് വിധേയമായി വീട്ടിൽ വിശ്രമത്തിലാണ് വിദ്യാ൪ഥിനി.
സ്കൂൾ അസംബ്ളിയിൽ നടന്ന ചടങ്ങിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. സദാശിവൻ സംഖ്യ കുടുംബത്തിന് കൈമാറി. പി.ടി.എ പ്രസിഡൻറ് ഇ. ദേവദാസ് അധ്യക്ഷത വഹിച്ചു. മാനേജ൪ പോൾ പഴസി ഡിസിൽവ സംസാരിച്ചു. കൂടുതൽ സംഖ്യ പിരിച്ച ഏഴു വിദ്യാ൪ഥികൾക്ക് പ്രോത്സാഹന സമ്മാനം നടത്തി. പ്രധാനാധ്യാപിക സിസ്റ്റ൪ ഷോജി സ്വാഗതവുംസി. അബ്ദു മാസ്റ്റ൪ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.