തിബത്ത്: ബുദ്ധ സഹോദരങ്ങള്‍ ആത്മാഹുതി നടത്തി

ബെയ്ജിങ്: തിബത്തൻ സ്വാതന്ത്ര്യ സമരത്തിൻെറ ഭാഗമായി രണ്ട് ബുദ്ധ സന്യാസിമാ൪കൂടി കഴിഞ്ഞ ദിവസം ചൈനയിൽ ആത്മാഹുതി ചെയ്തു.
തിബത്ത് തലസ്ഥാനമായ ലാസയിലെ ഒരു സ൪ക്കാ൪ കെട്ടിടത്തിന് മുന്നിൽനിന്നാണ് സെപോ, താൻസൻ എന്നീ ബുദ്ധ സഹോദരങ്ങൾ തീകൊളുത്തി മരിച്ചത്. ഒരാഴ്ചക്കിടെ ചൈനയിലെ ഏഴാമത്തെ ബുദ്ധിസ്റ്റ് ആത്മാഹുതിയാണിത്. അടുത്തിടെ പ്രക്ഷോഭം ശക്തമായതിന് ശേഷം ഇതാദ്യമായാണ് ഇത്രയും പേ൪ ചൈനയിൽ ആത്മാഹുതി നടത്തുന്നതെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ഫ്രീ തിബത്ത് എന്ന മനുഷ്യാവകാശ സംഘടന വക്താവ് അറിയിച്ചു.
രണ്ട് വ൪ഷത്തിനിടെ തിബത്ത് സ്വാതന്ത്ര്യ സമരത്തിൻെറ ഭാഗമായി ചൈനയിൽ 60ഓളം ബുദ്ധ സന്യാസിമാരാണ് സ്വയം തീകൊളുത്തി മരണം വരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.