അരൂ൪: മീൻകയറ്റി വന്ന മിനിലോറി മറ്റൊരു ലോറിയിൽ തട്ടി നിയന്ത്രണംവിട്ട് മീഡിയനിൽ ഇടിച്ചുകയറി. മീഡിയനിലെ വൈദ്യുതി പോസ്റ്റ് തക൪ന്നു. ദേശീയപാതയിൽ ചന്തിരൂ൪ പാലത്തിന് വടക്കുവശത്തെ അപ്രോച്ച്റോഡിലായിരുന്നു അപകടം. ഡ്രൈവ൪ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആലപ്പുഴയിൽ നിന്ന് മീൻ കയറ്റി കൊച്ചിയിലേക്ക് പോകുകയായിരുന്നു മിനിലോറി. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് തള്ളിനിന്നതുമൂലം കുറച്ചുസമയം രണ്ടുവരി ഗതാഗതം തടസ്സപ്പെട്ടു. മിനിലോറിയുടെ മുഴുവൻ ചക്രങ്ങളും മീഡിയനിലേക്ക് കയറിയതുമൂലം ലോറി തിരികെയിറക്കാൻ ഏറെ പണിപ്പെടേണ്ടിവന്നു. അരൂ൪ പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. മിനിലോറിയിലുണ്ടായിരുന്ന മത്സ്യം പിന്നീട് മറ്റൊരു വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.