എല്‍.എന്‍.ജി റോഡില്‍ ഗതാഗത നിയന്ത്രണം; ഗേറ്റ് സ്ഥാപിച്ചു

വൈപ്പിൻ: ജനുവരിയിൽ കമീഷൻചെയ്യാനിരിക്കുന്ന  പുതുവൈപ്പിലെ എൽ.എൻ.ജി പെട്രോനെറ്റ് പദ്ധതിപ്രദേശത്തേക്ക് പ്രവേശകവാടം ഗേറ്റ് സ്ഥാപിച്ച് നിയന്ത്രണ നീക്കം ആരംഭിച്ചു. ഇതിൻെറ ഭാഗമായി ഗോശ്രീ കവലയിൽനിന്നുള്ള എൽ.എൻ.ജി റോഡിലെ  പാലത്തിന് പടിഞ്ഞാറുവശത്ത് ഗേറ്റ് സ്ഥാപിച്ചു. കേന്ദ്ര വ്യവസായസേനയിലെ രണ്ട് ഉദ്യോഗസ്ഥരെയും കാവലേ൪പ്പെടുത്തി. നിലവിൽ അന്യ വാഹനങ്ങൾക്ക് സഞ്ചാര തടസ്സമില്ലെങ്കിലും സമീപദിവസങ്ങളിൽ നിയന്ത്രണം ആരംഭിക്കുമെന്നാണ് സൂചന.
പെട്രോനെറ്റിൻെറ ആവശ്യപ്രകാരം കൊച്ചിൻ തുറമുഖ ട്രസ്റ്റാണ്  ഗേറ്റ് സ്ഥാപിച്ചതെന്നാണ് സൂചന. പുതിയ സംവിധാനം നിലവിൽ വന്നാൽ മുരുക്കുംപാടം ബീച്ച് വാസികൾക്ക് നിയന്ത്രണം ഏ൪പ്പെടുത്തുന്നതോടെ ഇവരുടെ യാത്ര ക്ളേശകരമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.