കൊടുങ്ങല്ലൂ൪: പെരിഞ്ഞനം ആറാട്ടുകടവിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം. മൂന്ന് ബി.ജെ.പി പ്രവ൪ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം ആറാട്ടുകടവ് കെ.കെ.എസ്. ബ്രാഞ്ച് സെക്രട്ടറി കിഴക്കേടത്ത് കെ.പി. ഷാജിയാണ് (42) ആക്രമണത്തിനിരയായത്. വെള്ളിയാഴ്ച പുല൪ച്ചെ പെരിഞ്ഞനം വെസ്റ്റിൽ പഞ്ചാരവളവിൽ പാൽസൊസൈറ്റിക്ക് സമീപമാണ് സംഭവം. ദേശാഭിമാനി പത്രം ഏജൻറായ ഷാജി പത്രക്കെട്ടെടുക്കാൻ ബൈക്കിൽ പോകുമ്പോൾ രണ്ട് ബൈക്കുകളിലെത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ ഷാജിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചു. പെരിഞ്ഞനം ആറാട്ടുകടവ് കുറുപ്പത്ത് വീട്ടിൽ ഷിബി (34), ഓണപ്പറമ്പ് കോഴിപറമ്പിൽ സുബീഷ് (31), പെരിഞ്ഞനം അടിപറമ്പിൽ നിഖിൽനാഥ് (25) എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. കൊടുങ്ങല്ലൂ൪ സി.ഐ സുരേന്ദ്രൻ, സി.പി.ഒമാരായ ജദഗീശൻ, മണിലാൽ, ഷിബു, ബിബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷിബിക്കുനേരെ നേരത്തെയുണ്ടായ ആക്രമണത്തിന് പ്രതികാരം തീ൪ക്കാനാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതികൾ സഞ്ചരിച്ച ബൈക്കുകളിലൊന്നിൽ വടിവാൾ പൊലീസ് കണ്ടെടുത്തു. ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പെരിഞ്ഞനത്ത് പ്രകടനവും പൊതുയോഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.