തൃത്താല: മേഖലയിൽ ഇടിമിന്നലിലും മഴയിലും വ്യാപകനഷ്ടം. നാലു പേ൪ക്ക് മിന്നലേറ്റു. നിരവധി വീടുകളിൽ ഉപകരണങ്ങൾ നശിച്ചു. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കഴിഞ്ഞദിവസം വൈകീട്ടോടെയുണ്ടായ ഇടിയും മിന്നലുമാണ് അപകടം വിതച്ചത്.
കുമരനല്ലൂ൪ എഞ്ചിനിയ൪ റോഡ് ഒറവിൽ ജമീല (40), മകൾ നുസീല (15) അയൽവാസി തയ്യാലകുളങ്ങര സഫിയ (50) എന്നിവ൪ക്കും കല്ലടത്തൂരിൽ ഫോൺ കണക്ഷൻ ഊരിമാറ്റവെ യുവതിക്കുമാണ് പൊളളലേറ്റത്. ഇവരുടെ വീടിൻെറ പലഭാഗങ്ങളും വിണ്ടുകീറി.
വയറിങ്ങ്, വീട്ടുപകരണങ്ങൾ എന്നിവ കത്തിനശിച്ചു. ആനക്കര,കുമ്പിടി, കുമരനല്ലൂ൪, മേലേഴിയം എന്നിവിടങ്ങളിലും വീട്ടുപകരണങ്ങൾ കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.