അംബികയുടെ മരണം: ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ്

ആലത്തൂ൪: തോണിപ്പാടം കുണ്ടുകാട് ചാപ്രയിലെ ഭ൪തൃവീട്ടിൽ വലിയകുളം മാണിക്കൻെറ മകൾ അംബിക തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് ഭ൪ത്താവിനെതിരെ പൊലീസ് കേസെടുത്തു. ഭ൪ത്താവ് രാധാകൃഷ്ണനും മാതാവ് രുഗ്മിണി, പിതാവ് കൃഷ്ണൻകുട്ടി എന്നിവ൪ക്കെതിരെയാണ കേസെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 10 നാണ് അംബികയുടേയും രാധാകൃഷ്ണൻെറയും വിവാഹം. 10 പവൻ  ആഭരണവും 20,000 രൂപയും വിവാഹ സമയം നൽകിയതായി പറയുന്നു. കൂടുതൽ സ്വ൪ണവും പണവും ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചതാണ് അംബിക ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.