തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഓട്ടോ യാത്രക്കാരിക്ക് വീണ് പരിക്ക്

മണ്ണാ൪ക്കാട്: ഓട്ടോയിൽ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഓട്ടോയിൽ നിന്ന് വീണ് പരിക്കേറ്റ പൊമ്പ്ര സ്വദേശിനിയായ വീട്ടമ്മയെ മണ്ണാ൪ക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ കോടതിപ്പടിയിൽനിന്ന് ടൗണിലേക്ക് ഓട്ടോയിൽ കയറിയ വീട്ടമ്മയെ മറ്റൊരു വഴിയിലൂടെ കൊണ്ടുപോകാൻ ശ്രമിക്കുകയും ആവശ്യപ്പെട്ടിട്ടും ഓട്ടോ നി൪ത്താതിരിക്കുകയും ചെയ്തതിനെ തുട൪ന്നാണ് ഓട്ടോയിൽനിന്ന് പുറത്തേക്ക് ചാടിയത്. വീട്ടമ്മയുടെ പരാതിയിൽ മണ്ണാ൪ക്കാട് പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.