ചര്‍ച്ച പരാജയം: നഴ്സിങ് സമരം നാലാം ദിവസത്തിലേക്ക്

കണ്ണൂ൪: ഇന്ത്യൻ നഴ്സസ്  അസോസിയേഷൻെറ നേതൃത്വത്തിൽ കണ്ണൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിൽ സ്റ്റാഫ് നഴ്സുമാ൪ നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച 11 മണിക്ക് ധനലക്ഷ്മി ആശുപത്രിയിൽവെച്ച് മാനേജ്മെൻറ് പ്രതിനിധികളും യൂനിയൻ ഭാരവാഹികളും നടത്തിയ ച൪ച്ച പരാജയപ്പെടുകയായിരുന്നു. നഴ്സുമാരുടെ പ്രധാന ആവശ്യമായ മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ മാനേജ്മെൻറ് പ്രതിനിധികൾ വിസമ്മതിച്ചതിനാലാണ് ച൪ച്ച പരാജയപ്പെട്ടത്. ഗവൺമെൻറ് ഹോസ്പിറ്റലുകളിലും മറ്റു സ്വകാര്യ ആശുപത്രികളിലും നടപ്പാക്കുന്നതുപോലെ ആറു മണിക്കൂ൪ വീതം രണ്ട് ഷിഫ്റ്റും 12 മണിക്കൂറും ഷിഫ്റ്റ് നടപ്പാക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുമെന്നും ശനിയാഴ്ച കണ്ണൂ൪ നഗരത്തിൽ റാലി സംഘടിപ്പിക്കുമെന്നും സംഘടനയുടെ ജില്ലാ നേതൃത്വം അറിയിച്ചു. സമരത്തിന് പൂ൪ണപിന്തുണ പ്രഖ്യാപിച്ച് കെ.ജി.എൻ.എ സംസ്ഥാന പ്രസിഡൻറ് ഒ.എസ്. മോളി, കെ.ജി.എസ്.എൻ.എ ജില്ലാ സെക്രട്ടറി ജിതിൻ, യുവമോ൪ച്ച ജില്ലാ പ്രസിഡൻറ് ബിജു ഏളക്കുഴി, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി അബ്ദുൽ ജബ്ബാ൪ തുടങ്ങിയവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.