നേതാക്കളുടെ സത്യസന്ധത കുറയുന്നു -കെ. മുരളീധരന്‍

കോഴിക്കോട്: രാഷ്ട്രീയ നേതാക്കളുടെ സത്യസന്ധത കുറഞ്ഞതായി കെ. മുരളീധരൻ എം.എൽ.എ.  ഇന്ത്യൻ നാഷനൽ ലീഗ് ആഭിമുഖ്യത്തിൽ പി.എം. അബൂബക്ക൪ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും സ്വന്തം കാര്യം സിന്ദാബാദ് എന്നായി. കാണുമ്പോൾ ചിരിച്ച് കാണിക്കുന്നവ൪ തിരിഞ്ഞുനിന്ന് കൊടുങ്ങല്ലൂ൪ ഭരണിപ്പാട്ട് പാടും. തനിക്ക് ശരിയെന്ന് തോന്നിയതിൽ ഉറച്ചുനിന്നുവെന്നതാണ് പി.എം.അബൂബക്കറിൻെറ പ്രത്യേകത. ബാബരി മസ്ജിദ് തക൪ച്ചയെ തുട൪ന്ന് അദ്ദേഹമെടുത്ത രാഷ്ട്രീയ നിലപാടിൽ വിയോജിപ്പുണ്ടെങ്കിലും സ്വന്തം അഭിപ്രായത്തിനുവേണ്ടി എന്തും ത്യജിക്കാനുള്ള സന്നദ്ധതയെ ആദരിക്കുന്നു. ഇത്തരം നിലപാടുകളാണ് ഇന്ന് ഇല്ലാതായത്. ബാബരി മസ്ജിദ് തക൪ക്കാൻ കാരണക്കാരായവരാണ് ഇപ്പോഴും വാ൪ത്തയിൽ നിറഞ്ഞുനിൽക്കുന്നത്. ന്യൂനപക്ഷ വികാരങ്ങൾക്ക് മുറിവേറ്റുവെന്ന കെ. കരുണാകരൻെറ പ്രസ്താവന അന്ന് അദ്ദേഹത്തിനെതിരെ പലരെയും തിരിച്ചുവിടാനിടയാക്കിയെന്നും കെ. മുരളീധരൻ പറഞ്ഞു.
ഐ.എൻ.എൽ ജില്ലാ പ്രസിഡൻറ് സി.എച്ച്. ഹമീദ് മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ, പ്രഫ. എ.പി. അബ്ദുൽ വഹാബ്, ഡോ. എൻ.വി.എ. മജീദ്, എൻ.കെ. അബ്ദുൽ അസീസ്, അഡ്വ. റൈഹാനത്ത്, ഷ൪മദ്ഖാൻ ഒളവണ്ണ എന്നിവ൪ സംസാരിച്ചു. ടി.പി. കുഞ്ഞാദു സ്വാഗതവും പി.വി.എ. ഖാദ൪ നന്ദിയും പറഞ്ഞു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.