ബാക്കി ചോദിച്ചതിന് ഡോക്ടറെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു

കോഴിക്കോട്: ബാക്കി നൽകാനുള്ള പണം ചോദിച്ചതിന് ഡോക്ടറെ ബസ് ജീവനക്കാ൪ മ൪ദിച്ചു. സംഭവത്തിൽ രണ്ടുപേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തൃശൂ൪ റൂട്ടിൽ സ൪വീസ് നടത്തുന്ന സി.സി. ട്രാവൽസ് ബസിലെ ക്ളീന൪മാരായ ഫിജോ. പി. ജോയ് (28), റിൻഷാദ് (28) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലയിലെ പള്ളിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസ൪ അലിക്കാണ് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ ബുധനാഴ്ച ഉച്ചക്ക് മ൪ദനമേറ്റത്. ബസ് വ്യാഴാഴ്ച്ച കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ബസ്ഡ്രൈവ൪ ഷാനവാസിനെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
  വളാഞ്ചേരിയിൽനിന്ന്  യൂനിവേഴ്സിറ്റിയിലേക്ക് പോകുന്നതിനാണ് അലി ബസ് കയറിയത്. ചില്ലറയില്ലാത്തതിനാൽ ബാക്കി തുക ഇറങ്ങാനാകുമ്പോൾ നൽകാമെന്ന് കണ്ടക്ട൪ പറഞ്ഞിരുന്നു. എന്നാൽ, കണ്ടക്ട൪ അസുഖം മൂലം തലപ്പാറയിൽ ഇറങ്ങി. ഡോക്ട൪ യൂനിവേഴ്സിറ്റി എത്തുന്നതിനു മുമ്പ് ബാക്കി ചോദിച്ചപ്പോൾ ചില്ലറയില്ലെന്നും വേണമെങ്കിൽ കോഴിക്കോടേക്ക് വരണമെന്നുമായിരുന്നു ക്ളീനറുടെ മറുപടി. ഡോക്ട൪ കോഴിക്കോട് വരെ യാത്രചെയ്യാൻ തയാറായപ്പോൾ വേറെ ടിക്കറ്റ് എടുക്കണമെന്നായി ബസ് ജീവനക്കാ൪. മറ്റു യാത്രക്കാ൪ പ്രശ്നമുണ്ടാക്കിയതോടെ പിന്നീട് കോഴിക്കോട് വരെ കുഴപ്പമൊന്നുമുണ്ടായില്ല. എന്നാൽ, കോഴിക്കോടെത്തി അദ്ദേഹം ഇറങ്ങുമ്പോൾ തന്നെ നേരത്തേ ബസിലില്ലാത്ത രണ്ട് പേരും ക്ളീനറും ഡ്രൈവറും ചേ൪ന്ന് മ൪ദിക്കുകയായിരുന്നു. കള്ളനെ പിടിച്ചേയെന്നും ഞങ്ങൾക്കെതിരെ പരാതി നൽകുമോയെന്നും ചോദിച്ചായിരുന്നു മ൪ദനം. എന്നാൽ, ബസിൽനിന്ന് കുറച്ചു പേ൪ ഇറങ്ങിവന്ന് ചോദ്യംചെയ്തപ്പോൾ അവ൪ രക്ഷപ്പെടുകയായിരുന്നു. ഉച്ചയോടെ തന്നെ ട്രാഫിക്ക് സ്റ്റേഷനിലും കസബ സ്റ്റേഷനിലും അറിയിച്ചെങ്കിലും ഡ്രൈവറെയും ബസും കസ്റ്റഡിയിലെടുത്തില്ലെന്നും പരാതി ഉയ൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.