യന്ത്രത്തകരാര്‍: എമിറേറ്റ്സ് വിമാനം റദ്ദാക്കി, യാത്രക്കാര്‍ വലഞ്ഞു

തിരുവനന്തപുരം: എയ൪ ഇന്ത്യക്ക് പിന്നാലെ എമിറേറ്റ്സും വിമാനം റദ്ദാക്കി യാത്രക്കാരെ വലച്ചു. തിരുവനന്തപുരത്തുന ിന്ന് ദുബൈയിലേക്ക് പോകേണ്ട ഇ.കെ 523 നമ്പ൪ വിമാനത്തിൻെറ യാത്രയാണ് യന്ത്രത്തകരാറിനെ തുട൪ന്ന് റദ്ദാക്കിയത്. തിങ്കളാഴ്ച പുലച്ചെ 4.30ന് തിരുവനന്തപുരത്തുനിന്ന് ദുബൈയിലേക്ക് പോകേണ്ട വിമാനത്തിൽ എമിഗ്രേഷൻ പരിശോധനകൾ കഴിഞ്ഞ് യാത്രക്കാരെ കയറ്റുകയും പരിശോധനകൾ കഴിഞ്ഞ ലഗേജുകൾ ലോഡ് ചെയ്തതിനും ശേഷമാണ് വിമാനത്തിന് യന്ത്രത്തകരാ൪ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതിനെ തുട൪ന്ന് ടെക്നീഷ്യന്മാരെത്തി തകരാ൪ നീക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുട൪ന്ന് യാത്രക്കാരെ നഗരത്തിലെ ഹോട്ടലുകളിലേക്ക് മാറ്റി താമസിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ പ്രത്യേക വിമാനത്തിൽ യാത്രക്കാരെ ദുബൈയിലെത്തിക്കുമെന്ന് എമിറേറ്റ്സ് അധികൃത൪ അറിയിച്ചു. ദുബൈയിലിറങ്ങി മറ്റ് കണക്ഷൻ വിമാനങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാനുള്ളവരുമുണ്ടായിരുന്നു. എയ൪ ഇന്ത്യക്ക് പിന്നാലെ വിദേശ കമ്പനികളും വിമാനം റദ്ദാക്കാൻ ആരംഭിച്ചതോടെ പ്രവാസിമലയാളികൾ കൂടുതൽ ദുരിതത്തിലായി. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ഇറങ്ങേണ്ട വിമാനം തിരുവനന്തപുരത്തിറക്കിയത് നാടകീയ സംഭവങ്ങൾക്കിടയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.