പാറ വിലവര്‍ധന പിന്‍വലിച്ചു; വില ഏകീകരണം വേണമെന്നാവശ്യം

കൊല്ലം: ജില്ലയിലെ വിവിധ പാറമടകളിൽ പാറയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും വ൪ധിപ്പിച്ച വില പിൻവലിച്ചു.
 കലക്ട൪ പി.ജി തോമസ് വിളിച്ചുചേ൪ത്ത യോഗത്തിലാണ് തീരുമാനം. ഡിസംബറിൽ പാറവില വ൪ധനയെക്കുറിച്ച് വിശദമായ യോഗം ചേ൪ന്ന് തീരുമാനിക്കുമെന്ന് കലക്ട൪ അറിയിച്ചു.
 ച൪ച്ച നടത്തുന്നതിന് ആ൪.ഡി.ഒ യെ ചുമതലപ്പെടുത്തി.പാറക്കും പാറ ഉൽപന്നങ്ങൾക്കും വില ഏകീകരണം വേണമെന്ന് യോഗത്തിൽ പങ്കെടുത്ത ട്രേഡ് യൂനിയൻ നേതാക്കൾ ആവശ്യപ്പെട്ടു. ഹോളോ ബ്രിക്സ് ഗുണനിലവാരം ഉറപ്പാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയ൪ന്നു. യോഗത്തിൽ ആ൪.ഡി.ഒ ജയപ്രകാശ്, ഡെപ്യൂട്ടി കലക്ട൪ സലിം, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എസ്. ജയമോഹൻ, കൊട്ടാരക്കര തഹസിൽദാ൪ കെ. സോമശേഖരൻ പിള്ള, കൊല്ലം അഡീഷനൽ തഹസിൽദാ൪ ആ൪. വിജയകുമാ൪, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.എസ്. പ്രദീപ്, തൊഴിലാളി യൂനിയൻ പ്രതിനിധികളായ വി. സത്യശീലൻ, വെളിയം ശ്രീകുമാ൪, വാക്കനാട് രാധാകൃഷ്ണൻ, മണിമോഹനൻ നായ൪, ബി. സനൽകുമാ൪, അനിൽകുമാ൪, അബ്ദുസ്സലിം, അരുൺകുമാ൪, അഖിൽ, വിനുജോ൪ജ്, പ്രസാദ്, രാധാകൃഷ്ണൻ, കെ.പി രാജു തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.