കണ്ണൂ൪: സെക്യൂരിറ്റി എംപ്ളോയീസ് യൂനിയൻ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന മൊബൈൽ ടവ൪ സെക്യൂരിറ്റി ജീവനക്കാരുടെ ജില്ലാ കൺവെൻഷൻ പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. പിരിച്ചുവിടൽ അവസാനിപ്പിക്കുക, അന്യായമായ സ്ഥലംമാറ്റം അവസാനിപ്പിക്കുക, മിനിമം ബോണസ് 8.33 ശതമാനമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നവംബ൪ 21 മുതൽ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചു. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി. സഹദേവൻ, താവം ബാലകൃഷ്ണൻ, പി. രത്നാകരൻ, കെ. കൃഷ്ണൻ, കെ.എം. ശ്രീജിത്ത് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.