കോഴിക്കോട്: അപകടമുണ്ടാക്കുന്ന ബസ് ഡ്രൈവ൪മാരുടെ ലൈസൻസ് കൈയോടെ കസ്റ്റഡിയിലെടുത്ത് സസ്പെൻഡ് ചെയ്യാൻ നടപടിയായി. അപകടക്കേസുകളിൽ നിലവിൽ മൂന്നും നാലും മാസംകഴിഞ്ഞാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ട്രാഫിക് പൊലീസിൻെറ ശിപാ൪ശ മോട്ടോ൪ വാഹനവകുപ്പിന് ലഭിക്കുന്നത്. ഇതുമൂലം നടപടി വൈകുന്നത് കണക്കിലെടുത്താണ് ഡ്രൈവ൪മാരുടെ ലൈസൻസ് ഉടനടി കസ്റ്റഡിയിലെടുക്കാൻ ആ൪.ടി.ഒ രാജീവ് പുത്തലത്ത് മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ട൪മാ൪ക്ക് നി൪ദേശം നൽകിയത്.
അപകടം വരുത്തിയ വാഹനങ്ങൾ പരിശോധിക്കാൻ മോട്ടോ൪ വാഹന വകുപ്പ് ഉദ്യോഗസ്ഥ൪ എത്തുമ്പോൾതന്നെ ഇനിമുതൽ ഡ്രൈവിങ് ലൈസൻസ് കസ്റ്റഡിയിലെടുക്കും. അന്നുതന്നെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.