കൊച്ചി: ചില്ലറ വ്യാപാര മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ പ്രഖ്യാപിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വ്യാപാരി- വ്യവസായി സമൂഹത്തിൻെറ ആശങ്കയകറ്റാൻ സ൪ക്കാ൪ തയാറാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൊച്ചി മെട്രോ റെയിൽ പദ്ധതിയിൽ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കരുത്. നി൪മാണം ഉടൻ ആരംഭിക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കാൻ സ൪ക്കാ൪ നടപടിയെടുക്കണം.
ചില്ലറ വ്യാപാര മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കേരളത്തിൽ സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറയുന്നത് കണ്ണിൽ പൊടിയിടാനാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
വിദേശ നിക്ഷേപം അനുവദിക്കാൻ കേന്ദ്ര സ൪ക്കാ൪ നയപരമായി തീരുമാനിച്ചാൽ അത് കേരളത്തിനും ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമിതി ജില്ലാ പ്രസിഡൻറ് എൻ.കെ. പ്രഭാകരനായിക്ക് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡൻറ് ബിന്നി ഇമ്മട്ടി, സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, ഷോപ് ആൻഡ് കമേഴ്സ്യൽ എംപ്ളോയീസ് യൂനിയൻ ജില്ലാ പ്രസിഡൻറ് എസ്. കൃഷ്ണമൂ൪ത്തി, സമിതി ജില്ലാ രക്ഷാധികാരി വി.പി. ശശീന്ദ്രൻ, സ്മോൾ സ്കെയിൽ മ൪ച്ചൻറ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി. എസ്. ഷൺമുഖദാസ്, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സെക്രട്ടറി ജോസ് മോഹൻ, കേരള മ൪ച്ചൻറ്സ് യൂനിയൻ പ്രസിഡൻറ് വെങ്കിടേഷ് പൈ, സമിതി ജില്ലാ സെക്രട്ടറി ടി.എം. അബ്ദുൽ വാഹിദ്, ജില്ലാ ട്രഷറ൪ സി.എ. ജലീൽ, സംഘാടക സമിതി ചെയ൪മാൻ ടി.വി. സന്തോഷ്, സ്വാഗതസംഘം കൺവീന൪ ഇ. അബ്ദുൽ കലാം, ട്രഷറ൪ കെ.കെ. ആസാദ് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.